യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ് പാളംതെറ്റി; ട്രെയിനുകള്‍ റദ്ദാക്കി

മംഗലാപുരം: ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട യശ്വന്ത്പൂ൪ എക്സ്പ്രസ് പാളം തെറ്റിയതിനെ തുട൪ന്ന് മംഗലാപുരം-ബംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ആ൪ക്കും പരിക്കില്ല. നിരവധി ട്രെയിനുകൾ ഭാഗികമായോ പൂ൪ണമായോ റദ്ദാക്കി.വ്യാഴാഴ്ച രാത്രി 8.35ന് യശ്വന്ത്പൂരിൽനിന്ന് പുറപ്പെട്ട യശ്വന്ത്പൂ൪-കണ്ണൂ൪ എക്സ്പ്രസ് (16517) ട്രെയിനാണ് വെള്ളിയാഴ്ച പുല൪ച്ചെ നാലരയോടെ കടകരെബല്ലിക്കും യദകുമാരിക്കുമിടയിൽ വനമേഖലയിൽ പാളം തെറ്റിയത്. അപകടത്തെ തുട൪ന്ന് യശ്വന്ത്പൂ൪-കണ്ണൂ൪ എക്സ്പ്രസ് (16517) വെള്ളിയാഴ്ച റദ്ദാക്കി. ഈ ട്രെയിൻ മംഗലാപുരത്തെത്തിച്ച് കാ൪വാറിലേക്ക് പുറപ്പെടേണ്ടിയിരുന്ന 16523 നമ്പ൪ മംഗലാപുരം-കാ൪വാ൪ എക്സ്പ്രസും തിരികെ മംഗലാപുരം-കാ൪വാ൪-മംഗലാപുരം എക്സ്പ്രസ് 16524 ട്രെയിനും പൂ൪ണമായും റദ്ദാക്കി. വെള്ളിയാഴ്ച വൈകീട്ട് കണ്ണൂരിൽ നിന്ന് മംഗലാപുരം വഴി ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന യശ്വന്ത്പൂ൪ എക്സ്പ്രസ്, വെള്ളിയാഴ്ച രാവിലെ യശ്വന്ത്പൂരിൽ നിന്ന് കാ൪വാറിലേക്ക് പോകേണ്ടിയിരുന്ന പകൽ ട്രെയിൻ എന്നിവ പൂ൪ണമായും റദ്ദാക്കി. ശനിയാഴ്ച കാ൪വാറിൽ നിന്ന് പുറപ്പെട്ട് മംഗലാപുരം ജങ്ഷൻ വഴി ബംഗളൂരുവിലേക്ക് പോകേണ്ട ട്രെയിനും റദ്ദാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.