ബംഗളൂരു: സ്വന്തം ചെലവിൽ ചികിത്സയാവാമെന്ന ഹൈകോടതിയുടെ അനുമതിയെത്തുട൪ന്ന് ആശുപത്രിയിൽ സഹായിയെ നൽകണമെന്നാവശ്യപ്പെട്ട് മഅ്ദനി നൽകിയ അപേക്ഷ ജയിലധികൃത൪ നിരസിച്ചു.
കുടുംബാംഗങ്ങളിൽ ഒരാളെ കൂടെ നിൽക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതിയിൽ നൽകിയ ഹരജി നേരത്തെ തള്ളിയിരുന്നു. ഇതേ തുട൪ന്നാണ് തടവുകാരിൽ ഒരാളുടെയെങ്കിലും സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിസംബ൪ 28ന് മഅ്ദനി ജയിൽ സൂപ്രണ്ടിന് അപേക്ഷ നൽകിയത്. എന്നാൽ സഹായിയെ അനുവദിക്കാനാവില്ലെന്ന് മുതി൪ന്ന ഉദ്യോഗസ്ഥ൪ അറിയിച്ചതായ മറുപടിയാണ് ജയിൽ സൂപ്രണ്ട് കൃഷ്ണകുമാ൪ നൽകിയിരിക്കുന്നത്. ഇന്നലെയാണ് മഅ്ദനിക്ക് ഈ അറിയിപ്പ് ലഭിച്ചത്.
ചികിത്സക്കായി പരപ്പന അഗ്രഹാര ജയിലിൽനിന്ന് പുറത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന മുഴുവൻ തടവുകാ൪ക്കും കുടുംബാംഗങ്ങളെയോ തടവുകാരെയോ സഹായികളായി കൂടെ നി൪ത്താൻ അനുമതി നൽകാറുണ്ടെന്നും തൻെറ കാര്യത്തിൽ ഇതു പാലിക്കപ്പെടുന്നില്ലെന്നും മഅ്ദനി ദൂതൻ മുഖേന ‘മാധ്യമ’ത്തെ അറിയിച്ചു.
ബംഗളൂരുവിലെ സൗഖ്യ ആയു൪വേദ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ് മഅ്ദനി. സഹായിയെ നൽകാനാവില്ലെന്ന് ജയിൽ അധികൃത൪ വ്യക്തമാക്കിയതോടെ പൊലീസ് സഹായത്തിൽ തന്നെ ആശുപത്രിയിൽ പോകേണ്ടി വരും. 2011 ജൂലൈയിൽ 28 ദിവസം സൗഖ്യ ആശുപത്രിയിൽ ചികിത്സ നൽകിയപ്പോൾ സഹായിയെ അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.