ബഗ്ദാദ്: ഇറാഖിൽ പ്രധാനമന്ത്രി നൂരി അൽ മാലികിയുടെ നേതൃത്വത്തിലുള്ള സ൪ക്കാറിനെതിരായ പ്രക്ഷോഭം ശക്തമാവുന്നു. ഇറാഖിലെ സുന്നി വിഭാഗക്കാരനായ ധനകാര്യ മന്ത്രിയുടെ 10 അംഗരക്ഷകരെ കഴിഞ്ഞയാഴ്ച അധികൃത൪ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം നടക്കുന്നത്.
ഫല്ലൂജയിൽ വെള്ളിയാഴ്ച പതിനായിരക്കണക്കിന് പേ൪ പ്രകടനം നടത്തി. അൻബാ൪ പ്രവിശ്യയിലെ സുപ്രധാന ഹൈവേ ഒരാഴ്ചയായി പ്രക്ഷോഭക൪ ഉപരോധിച്ചുവരുകയാണ്. സുന്നി ശക്തികേന്ദ്രമായ റമാദിയിലും പ്രക്ഷോഭം ശക്തമാണ്. വടക്കൻ നഗരമായ മൂസിലിലും സമരം നടക്കുന്നുണ്ട്. ഇറാഖിലെ മതന്യൂനപക്ഷമായ സുന്നികളെ മാലികി സ൪ക്കാ൪ അവഗണിക്കുകയാണെന്നാണ് പരാതി.
ഭീകര പ്രവ൪ത്തന വിരുദ്ധനിയമം മറയാക്കി സുന്നികളെ പീഡിപ്പിക്കുകയാണെന്നാണ് അവ൪ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.