മൂന്നംഗ പിടിച്ചുപറി സംഘം അറസ്റ്റില്‍

തിരുവനന്തപുരം: ചാല കരുപ്പെട്ടിക്കടയ്ക്ക് സമീപം കച്ചവടം നടത്തിവരുന്ന ശിവൻെറ കൈയിൽ നിന്ന് പണവും മൊബൈലും പിടിച്ചുപറിച്ച മൂന്നംഗസംഘത്തെ ഫോ൪ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് ചാല വാ൪ഡിൽ ടി.സി 39/2059 കരിമഠം കോളനിയിൽ ചെമ്പ്പാന റഷീദ് എന്നു വിളിക്കുന്ന റഷീദ് (30), മണക്കാട് വില്ലേജിൽ ചാല വാ൪ഡിൽ കരിമഠം കോളനിയിൽ ടി.സി 39/1576ൽ പ്രഭാകരൻ (47), മണക്കാട് വില്ലേജിൽ ചാല വാ൪ഡിൽ കരിമഠം കോളനിയിൽ മാരിയപ്പൻ (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ചാലയിൽ കച്ചവടം ചെയ്യുകയായിരുന്ന ശിവനെ കടയ്ക്കകത്തുകയറി ദേഹോപദ്രവം ഏൽപ്പിച്ചശേഷം പണവും മൊബൈലും പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. റഷീദും മാരിയപ്പനും നിരവധി മോഷണം, പിടിച്ചുപറി, കൊലപാതകം കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചവരാണ്. ഫോ൪ട്ട് സ൪ക്കിൾ ഇൻസ്പെക്ട൪ എസ്.വൈ. സുരേഷിൻെറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ട൪ എ.കെ. ഷെറി, എ.എസ്.ഐ ദിലീപ്, രാജ്മനോഹരൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.