ലണ്ടൻ: ബോക്സിങ് ഡേ ആവേശം കളത്തിലും തെളിയിച്ച് ചെൽസിയും മാഞ്ചസ്റ്റ൪ യുനൈറ്റഡും. ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള യുനൈറ്റഡ് ഇഞ്ച്വറി ടൈമിൽ പിറന്ന ഗോളിലൂടെ ന്യൂ കാസ്ൽ യുനൈറ്റഡിനെ 4-3ന് കെട്ടുകെട്ടിച്ചപ്പോൾ ചെൽസി നൗറിച്ചിനെതിരെ ഒരു ഗോൾ ജയത്തോടെ നി൪ണായക പോയൻറുമായി മുന്നോട്ട്. മറ്റൊരു മത്സരത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റ൪ സിറ്റി അട്ടിമറി തോൽവി വഴങ്ങി. സണ്ട൪ലൻഡാണ് 1-0ത്തിന് സിറ്റിയെ അട്ടിമറിച്ചത്.
ന്യൂകാസ്ലിനെതിരെ ജോണി ഇവാൻസ് സമ്മാനിച്ച സെൽഫ് ഗോൾ ആഘാതത്തിൽനിന്ന് തിരിച്ചെത്തിയ യുനൈറ്റഡിനുവേണ്ടി ജോണി ഇവാൻസ് (25), പാട്രിക് എവ്റ (58), റോബിൻ വാൻപേഴ്സി (71), ചിചാരിറ്റോ (90) എന്നിവരാണ് ഗോൾ നേടിയത്. നാലാം മിനിറ്റിൽ ജെയിംസ് പെ൪കിൻെറ ഗോളിലൂടെ ന്യൂകാസ്ലായിരുന്നു ആദ്യം മുന്നേറ്റം നടത്തിയതെങ്കിലും അവസാന ജയം യുനൈറ്റഡിനൊപ്പമായി.
യുവാൻ മാടയാണ് ചെൽസിയുടെ വിജയ ഗോൾ സ്കോ൪ ചെയ്തത്. ഇതോടെ, 19 കളിയിൽ യുനൈറ്റഡ് 46 പോയൻറുമായി ലീഡ് വ൪ധിപ്പിച്ചു. സിറ്റിക്ക് 39 പോയൻറാണുള്ളത്. ചെൽസി 18 കളിയിൽ 35 പോയൻറുമായി മൂന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു. 53ാം മിനിറ്റിൽ ആഡം ജോൺസനാണ് സിറ്റിയെ അട്ടിമറിച്ച് ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.