പക്ഷാഘാതം: ഇറാഖ് പ്രസിഡന്‍റ് ഗുരുതരാവസ്ഥയില്‍

ബഗ്ദാദ്: ഇറാഖ് പ്രസിഡൻറ് ജലാൽ തലബാനിയെ പക്ഷാഘാതത്തെ തുട൪ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ആശുപത്രിയിലെത്തിച്ച അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോ൪ട്ടുകളുണ്ട്. എന്നാൽ, അദ്ദേഹം വിദഗ്ധ സംഘത്തിൻെറ നിരീക്ഷണത്തിലാണെന്ന് മാത്രമാണ് ഔദ്യാഗിക വൃത്തങ്ങൾ പറയുന്നത്.  പ്രധാനമന്ത്രി നൂരി അൽമാലികി ആശുപത്രിയിലെത്തിയതായി വക്താവ് അലി അൽമൂസാ വി പറഞ്ഞു.
ആരോഗ്യ പ്രശ്നങ്ങൾ ഏറെയുള്ള തലബാനിക്ക് 2008 ആഗസ്റ്റിൽ അമേരിക്കയിൽ  ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. പ്രസിഡൻറ് സ്ഥാനത്തെത്തിയ ആദ്യ ഗോത്രപ്രതിനിധിയായ തലബാനി കു൪ദിഷ് ഗറില്ലാ പ്രസ്ഥാനത്തിൻെറ യുദ്ധതന്ത്രജ്ഞനായിരുന്നു.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.