തേഞ്ഞിപ്പലം: യു.ഡി.എഫ് നിയന്ത്രണത്തിലുള്ള കാലിക്കറ്റ് സ൪വകലാശാലാ സിൻഡിക്കേറ്റ് യോഗത്തിൽ കോൺഗ്രസിലെ എ ഗ്രൂപ് അംഗങ്ങളുടെ പോ൪വിളി. സിൻഡിക്കേറ്റ് സ്ഥിരംസമിതി പുന$സംഘടിപ്പിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ബഹളത്തിൽ യോഗം അലങ്കോലമായി. ഇതോടെ, മുഴുവൻ അജണ്ടയും പാസാക്കുന്നതായി പ്രഖ്യാപിച്ച് വി.സി ഡോ. എം. അബ്ദുസ്സലാം യോഗം പിരിച്ചുവിട്ടു.
വെള്ളിയാഴ്ച നടന്ന യോഗത്തിലാണ് നാടകീയ രംഗങ്ങൾ. പ്രതിപക്ഷമില്ലാത്ത സിൻഡിക്കേറ്റിൽ കോൺഗ്രസിലെ എ ഗ്രൂപ് പ്രതിപക്ഷത്തും ഐ ലീഗ് അംഗങ്ങൾ ഭരണപക്ഷത്തുമായി നിലകൊണ്ടു. യോഗം തുടങ്ങിയ ഉടൻ എ ഗ്രൂപ്പിലെ അഡ്വ. ജി.സി. പ്രശാന്ത്കുമാറാണ് ആദ്യം രംഗത്തെത്തിയത്. സിൻഡിക്കേറ്റ് സ്ഥിരംസമിതി പുന$സംഘടന ഡിസംബ൪ മൂന്നിൻെറ അജണ്ടയിലില്ലായിരുന്നുവെന്നും തൻെറ അസാന്നിധ്യത്തിൽ നിയമകാര്യ സ്ഥിരം കൺവീനറാക്കിയത് ശരിയല്ലെന്നും അദ്ദേഹം ഉന്നയിച്ചു. എന്നാൽ, ഇക്കാര്യം പിന്നീട് ച൪ച്ചചെയ്യാമെന്ന് യോഗാധ്യക്ഷനായ വി.സി അറിയിച്ചു. അതംഗീകരിക്കില്ലെന്നുപറഞ്ഞ് ആ൪.എസ്. പണിക്ക൪, എ. ശിവരാമൻ എന്നിവരും വി.സിക്കെതിരെ തിരിഞ്ഞു. പട്ടികജാതി സ്ഥിരംസമിതി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് തന്ന അപേക്ഷ സ്വീകരിക്കാതെ ഇല്ലാത്ത അജണ്ട കഴിഞ്ഞ യോഗത്തിൽ ഉൾപ്പെടുത്തിയത് അഴിമതിയാണെന്ന് ഇവ൪ ആരോപിച്ചു. അജണ്ടയിൽ ഉൾപ്പെടുത്താൻ കോഴ ഉണ്ടോയെന്നും കോഴതുക എത്രയെന്നും ഇവ൪ പരിഹസിച്ചു. ബഹളത്തെ തുട൪ന്ന് യോഗം പത്തുമിനിറ്റ് നേരത്തേക്ക് നി൪ത്തിവെക്കുന്നതായി പറഞ്ഞ് വി.സി പുറത്തിറങ്ങി.
തിരിച്ചെത്തിയ വി.സി യോഗ നടപടികൾ പുനരാരംഭിച്ചു. എന്നാൽ, പഴയ തീരുമാനം റദ്ദാക്കാതെ ഒരജണ്ടയും എടുക്കാൻ അനുവദിക്കില്ലെന്ന് എ ഗ്രൂപ് അംഗങ്ങൾ വ്യക്തമാക്കി. പറ്റില്ലെന്ന് പറഞ്ഞതോടെ വി.സിയുടെ അടുത്തേക്ക് നീങ്ങി ഇവ൪ മുദ്രാവാക്യം വിളിതുടങ്ങി. വി.സി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള മുദ്രാവാക്യം പത്തുമിനിറ്റോളം നീണ്ടു.
ഇവരെ തടയാൻ സെക്യൂരിറ്റി ജീവനക്കാരെ വിളിച്ചു. അംഗങ്ങൾ ഭീഷണിപ്പെടുത്തിയതോടെ ഇവ൪ പിൻവാങ്ങി. ഇതോടെ, യോഗം പിരിച്ചുവിടുന്നതായി അറിയിച്ച് വി.സി പുറത്തിറങ്ങി. വി.സിക്കു പിന്നാലെ മുദ്രാവാക്യം വിളിച്ച് എ ഗ്രൂപ് അംഗങ്ങളും പുറത്തിറങ്ങി. അതേസമയം, ജി.സി. പ്രശാന്ത്കുമാറിനെ സിൻഡിക്കേറ്റിൻെറ നിയമകാര്യ സ്ഥിരംസമിതി കൺവീനറാക്കിയത് അംഗീകരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചതിനാൽ തീരുമാനം റദ്ദാക്കിയതായി രജിസ്ട്രാ൪ ഡോ. പി.പി. മുഹമ്മദ് പറഞ്ഞു. അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ പുതിയ കൺവീനറെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.