മാഞ്ചസ്റ്ററില്‍ യുനൈറ്റഡ്

ലണ്ടൻ: നഗരവൈരികൾ വാശിയോടെ മാറ്റുരച്ച മാഞ്ചസ്റ്റ൪ ഡെ൪ബിയിൽ ഇഞ്ചുറിടൈം ഗോളിൽ യുനൈറ്റഡിൻെറ വിജയഭേരി. ലോകം ഉറ്റുനോക്കിയ ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റ൪ സിറ്റിയെ റോബിൻ വാൻപെഴ്സിയുടെ ഇഞ്ചുറിടൈം ഗോളിൽ 3-2നാണ് മാഞ്ചസ്റ്റ൪ യുനൈറ്റഡ് മറികടന്നത്. സ്വന്തം ഗ്രൗണ്ടിൽ നി൪ണായക മത്സരം തോറ്റ സിറ്റി ഇതോടെ, ഒന്നാം സ്ഥാനത്തുള്ള യുനൈറ്റഡിന് ആറു പോയൻറ് പിന്നിലാണിപ്പോൾ.
ആദ്യ പകുതിയിൽ വെയ്ൻ റൂണിയുടെ ഇരട്ട ഗോളുകളിൽ 2-0ത്തിന് മുന്നിലെത്തിയ യുനൈറ്റഡിനെതിരെ രണ്ടാം പകുതിയിൽ യായ ടൂറെ, പാബ്ളോ സബലേറ്റ എന്നിവരുടെ ഗോളുകളിൽ സിറ്റി തിരിച്ചടിക്കുകയായിരുന്നു. 16ാം മിനിറ്റിൽ കളിഗതിക്കെതിരായി വാൻ പെഴ്സിയും ആഷ്ലി യങ്ങും ചേ൪ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് 20 വാര അകലെനിന്ന് റൂണി ആദ്യം നിറയൊഴിച്ചത്. 29ാം മിനിറ്റിൽ അൻേറാണിയോ വലൻസിയയും റാഫേലും ചേ൪ന്ന നീക്കത്തിൽനിന്ന് റൂണി തൻെറ 150ാം പ്രീമിയ൪ ലീഗ് ഗോൾ നേടി.
രണ്ടാം പകുതിയിൽ ഉണ൪ന്നു കളിച്ച സിറ്റിക്കെതിരെ യങ് 58ാം മിനിറ്റിൽ ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് വിസിൽ മുഴങ്ങി. രണ്ടു മിനിറ്റിനകം സെ൪ജിയോ അഗ്വേറോയുടെ പാസിൽ ടൂറെ തിരിച്ചടിക്കുകയായിരുന്നു. 86ാം മിനിറ്റിൽ കോ൪ണ൪ കിക്കിൽ ഹാഫ് വോളിയുതി൪ത്താണ് സബലേറ്റ യുനൈറ്റഡ് വല കുലുക്കിയത്. ഇഞ്ചുറി ടൈമിൻെറ രണ്ടാം മിനിറ്റിൽ വാൻ പെഴ്സി തൊടുത്ത ഫ്രീകിക്ക് സമീ൪ നസ്രിയുടെ കാലിൽ തട്ടി ആതിഥേയ വലയിലേക്ക് വഴിമാറിയതോടെ ഇത്തിഹാദ് സ്റ്റേഡിയം നിരാശയിലാണ്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.