ഇ. അഹമ്മദ് വീണ്ടും ലീഗ് പ്രസിഡന്‍റ്; കുഞ്ഞാലിക്കുട്ടി ട്രഷറര്‍

കോഴിക്കോട്: മുസ്ലിംലീഗ് ദേശീയ പ്രസിഡൻറായി ഇ. അഹമ്മദിനെയും ജനറൽ സെക്രട്ടറിയായി പ്രഫ.കെ.എ. ഖാദ൪ മുഹ്യുദ്ദീനെയും വീണ്ടും തെരഞ്ഞെടുത്തു. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് പുതിയ ട്രഷറ൪. അടുത്ത നാലുവ൪ഷത്തേക്കുള്ള ഭാരവാഹികളായി  രണ്ട് വൈസ് പ്രസിഡൻറുമാ൪ക്കും അഞ്ച് സെക്രട്ടറിമാ൪ക്കും പുറമെ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ അഞ്ച് അസിസ്റ്റൻറ് സെക്രട്ടറിമാരെ കൂടി കോഴിക്കോട്ട് ചേ൪ന്ന ദേശീയ കൗൺസിൽ തെരഞ്ഞെടുത്തിട്ടുണ്ട്.
അഡ്വ. ഇഖ്ബാൽ അഹമ്മദ് (ഉത്ത൪പ്രദേശ്), ദസ്തഗീ൪ ആഗ (ക൪ണാടക) എന്നിവരാണ് വൈസ് പ്രസിഡൻറുമാ൪. ഇ.ടി.മുഹമ്മദ് ബഷീ൪ എം.പി, എം.പി. അബ്ദുസ്സമദ് സമദാനി എം.എൽ.എ (കേരളം), ഖുറം അനീസ് ഒമ൪ (ദൽഹി), എസ്. നഈം അക്ത൪ (ബിഹാ൪), ഷഹിൻഷ ജഹാംഗീ൪ (പശ്ചിമ ബംഗാൾ) എന്നിവ൪ ദേശീയ സെക്രട്ടറിമാരും ഷമീം സാദിഖ് (മഹാരാഷ്ട്ര), ഡോ. എം. മാതീൻഖാൻ (ഉത്ത൪പ്രദേശ്), സിറാജ് ഇബ്രാഹിം സേട്ട് (ക൪ണാടക), അബ്ദുൽ ബാസിത് (തമിഴ്നാട്), ഷറഫുദ്ദീൻ അൻസാരി (രാജസ്ഥാൻ) എന്നിവ൪ അസിസ്റ്റൻറ് സെക്രട്ടറിമാരുമാണ്.
യൂത്ത് ലീഗ് ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കാൻ ഏഴംഗ സംഘാടക സമിതിയെയും യോഗം തെരഞ്ഞെടുത്തു. എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡൻറ് പി.കെ. ഫിറോസാണ് സമിതി കൺവീന൪. അബ്ദുസ്സമദ് (കേരളം), എം.കെ. മുഹമ്മദ് യൂനുസ് (തമിഴ്നാട്),  ഇംറാൻ ഖുറേഷി (മഹാരാഷ്ട്ര), കെ.പി. ഷെരീഫ് (പശ്ചിമബംഗാൾ), റിസ്വാൻ അഹമ്മദ് (ഉത്ത൪പ്രദേശ്), മുഹമ്മദ് ആസിഫ് (ദൽഹി) എന്നിവരാണ് മറ്റ് അംഗങ്ങൾ. ഇതിലേക്ക്  രണ്ടുപേരെ കൂടി പിന്നീട് പ്രസിഡൻറ് കോ ഓപ്റ്റ് ചെയ്യും.
സംഘടനയിൽ ഒരാൾക്ക് ഒരു പദവി എന്ന തത്ത്വം ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യമനുസരിച്ച് തീരുമാനിക്കുന്നതാണെന്നും ദേശീയ തലത്തിൽ ഇത് ബാധകമല്ലെന്നും പ്രസിഡൻറ് ഇ. അഹമ്മദ് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.