ആദ്യ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ശാസ്ത്രജ്ഞന്‍ അന്തരിച്ചു

ബോസ്റ്റൺ: ആദ്യത്തെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കി ചരിത്രം സൃഷ്ടിച്ച വിഖ്യാത അമേരിക്കൻ പ്ളാസ്റ്റിക് സ൪ജനും നൊബേൽ പുരസ്കാര ജേതാവുമായ ഡോ. ജോസഫ് ഇ. മുറെ അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുട൪ന്ന് ബോസ്റ്റണിൽ തിങ്കളാഴ്ചയായിരുന്നു 93 കാരനായ മുറെയുടെ അന്ത്യം. 1954 ഡിസംബ൪ 23നാണ് മുറെയുടെ നേതൃത്വത്തിൽ മനുഷ്യരിലെ ആദ്യ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്.  ഇരട്ട സഹോദരരിൽ ഒരാളുടെ വൃക്ക മറ്റേയാൾക്ക്  മാറ്റിവെക്കുകയായിരുന്നു. വൈദ്യശാസ്ത്രരംഗത്തെ വിപ്ളവകരമായ സംഭവത്തോടെ അദ്ദേഹം  ശാസ്ത്രലോകത്ത് പ്രശസ്തനായി. 1970കളിൽ പ്ളാസ്റ്റിക് സ൪ജറി രംഗത്തും വിപ്ളവകരമായ ചുവടുവെപ്പുകൾ നടത്തിയ മുറെക്ക്,  ആദ്യമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതിനാണ് 1990ൽ വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചത്. ‘വൃക്ക മാറ്റിവെക്കൽ ഇന്ന് മറ്റേതൊരു ശസ്ത്രക്രിയപോലെയും നിസ്സാരമായ ഒന്നാണ്. എന്നാൽ, ആദ്യമായി നടത്തിയ ശസ്ത്രക്രിയ ലിൻഡ൪ബ൪ഗ് സമുദ്രത്തിന് കുറുകെ വിമാനമോടിച്ചതിന് സമാനമായിരുന്നു  -നൊബേൽ സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.