ജോയി വെട്ടിക്കുഴി, ലീലാമ്മ ബേബി
കട്ടപ്പന: ജോയി വെട്ടിക്കുഴി കട്ടപ്പന നഗരപിതാവ്. നഗരസഭ ഹാളിൽ വെള്ളിയാഴ്ച രാവിലെ നടന്ന ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജോയി വെട്ടിക്കുഴിക്ക് 20 വോട്ടും എതിർ സ്ഥാനാർഥി സി.പി.എമ്മിലെ വി.ആർ. സജിക്ക് 13 വോട്ടും കിട്ടി. രണ്ട് ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു.
ഡെപ്യൂട്ടി കലക്ടർ അതുൽ എസ്. നാഥ് വരണാധികാരിയായി. യു.ഡി.എഫ് സ്ഥാനാർഥി ജോയി വെട്ടിക്കുഴിയുടെ പേര് അഡ്വ. കെ.ജെ. ബെന്നി നിർദേശിച്ചു. തോമസ് മൈക്കിൾ പിന്താങ്ങി.എൽ.ഡി.എഫ് സ്ഥാനാർഥിയായി വി.ആർ. സജിയുടെ പേര് കേരള കോൺഗ്രസിലെ ബേബി കുര്യൻ നിർദേശിച്ചു.
ബിന്ദുലത രാജു പിന്താങ്ങി. തുടർന്ന് റിട്ടേണിങ്ങ് ഓഫിസർ മുമ്പാകെ ജോയി വെട്ടിക്കുഴി സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തു. നഗരസഭ ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ ജോയിക്ക് ആശംസകൾ നേർന്നു. യോഗത്തിൽ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു.
ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയർപേഴ്സൻ തെരെഞ്ഞെടുപ്ലിൽ കോൺഗ്രസിലെ തന്നെ ലീലാമ്മ ബേബി തെരഞ്ഞെടുക്കപ്പെട്ടു. ലീലാമ്മ ബേബിയുടെ പേര് സജിമോൾ ഷാജി നിദേശിച്ചു. ഷൈനി സണ്ണി ചെറിയാൻ പിന്താങ്ങി. എതിർ സ്ഥാനാർഥി സി.പി.എമ്മിലെ രെജു ബിജുവിന്റെ പേര് കെ.പി. സുമോദ് നിർദേശിച്ചു. സിജി അജേഷ് പിന്താങ്ങി. ലീലാമ്മക്ക് 20 വോട്ടും രെജു ബിജുവിന് 13 വോട്ടും ലഭിച്ചു.രണ്ട് എൻ.ഡി.എ അംഗങ്ങൾ വിട്ടുനിന്നു. വരണാധികാരി അതുൽ എസ്. നാഥ് ലീലാമ്മ ബേബിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 35 അംഗ നഗരസഭ ഭരണസമിതിയിൽ യൂ.ഡി.എഫിന് 20 സീറ്റും എൽ.ഡി.എഫിന് 13 സീറ്റും എൻ.ഡി.എക്ക് രണ്ട് സീറ്റുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.