കു​മാ​ർ

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12 കിലോ കഞ്ചാവ് പിടികൂടി

കുമളി: തമിഴ്നാട്ടിൽ നിന്നും കുമളി വഴി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. തേനി, പഴനിചെട്ടി സ്വദേശി കുമാറിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ കുമാർ. ആന്ധ്രയിൽ നിന്നെത്തിയ കഞ്ചാവ് രണ്ട് കിലോ വീതമുള്ള പായ്ക്കറ്റുകളിലാക്കി കുമളി വഴി എറണാകുളത്തേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 

Tags:    
News Summary - 12 kg of ganja seized while trying to smuggle it into Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.