പാട്ടില്‍ വിടരുന്ന മണ്ഡലകാലം

 

മണ്ഡലകാലത്ത് കുറെനാളായി നിലനിന്ന മുരടിപ്പിനുശേഷം വീണ്ടും ഗാനവസന്തം. ഇത്തവണ പ്രമുഖ കമ്പനികളുടെ പത്തോളം ആൽബങ്ങളാണ് പുറത്തിറങ്ങിയത്. ഇതിൽ ഗാനാസ്വാദക൪ക്ക് ഏറെ പ്രതീക്ഷ നൽകിയത് ഗാനഗന്ധ൪വൻ യേശുദാസിന്‍്റെ പുതിയ അയ്യപ്പഗാനങ്ങളാണ്. അടുത്തകാലത്ത് തരംഗിണി ഇറക്കിയിരുന്ന യേശുദാസിൻെറ പാട്ടുകൾ മറ്റുള്ളവയുടെ ബഹളത്തിൽ  മുങ്ങിപ്പോവുകയായിരുന്നു. എന്നാൽ ‘ഹരിഹരാത്മജം ദേവമാശ്രയേ’ എന്ന ആൽബം ഇതിനോടകം ശ്രദ്ധേയമായി. കുറെക്കാലത്തിനു ശേഷം ടി.എസ്.രാധാകൃഷ്ണൻ ഈണം നൽകിയവയാണ് ഇതിലെ ഗാനങ്ങൾ. 
സംഗീതലോകത്ത് കുറെക്കാലമായി നിലനിന്ന മുരടിപ്പിന് മാറ്റം വന്നു എന്നതു മാത്രമല്ല, നല്ല സംഗീതം തിരിച്ചുവന്നു  എന്നതുമാണ് ശ്രദ്ധേയം. എന്നാൽ പതിവുപോലെ തട്ടുപൊളിപ്പൻ പാട്ടുകൾ ഇത്തവണയുംപുറത്തിറങ്ങിയെങ്കിലും കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല.  കലാഭവൻ മണിയുടെ ആൽബം തുട൪ച്ചയായ പതിനാറാം വ൪ഷമാണ് പുറത്തിറങ്ങുന്നത്. ഇത്തവണ ‘മലമുകളിൽ മണിനാദം’ എന്നപേരിൽ.
തരംഗിണിയുടെ ആധിപത്യം വിട്ടശേഷം മലയാളി ആസ്വാദക൪ നന്നായി സ്വീകരിച്ച മധുബാലകൃഷ്ണന്‍്റെ ഈ വ൪ഷത്തെ ആൽബം ‘ശബരിമാമല’ ശ്രദ്ധേയമായി. തരംഗിണിക്ക് ആദ്യകാലത്ത് വലിയ മൈലേജ് ഉണ്ടാക്കിക്കൊടുത്ത ‘സ്വാമിസംഗീതമാലപിക്കും താപസഗായകനല്ളൊ..’ എന്ന ഗാനത്തിൻെറ സ്രഷ്ടാവായ ആലപ്പി രംഗനാഥിന്‍്റെ തിരിച്ചുവരവാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ‘സ്വാമിസംഗീതമാലപിക്കും’, ‘എൻമനം പൊന്നമ്പലം’ തുടങ്ങിയ ഹിറ്റുഗാനങ്ങളുടെ രചനയും സംഗീതവും  നി൪വഹിച്ചത് ആലപ്പി രംഗനാഥായിരുന്നു. രണ്ട് ദശാബ്ദങ്ങൾക്കു ശേഷം അദ്ദേഹം രചനയും സംഗീതവും നി൪വഹിച്ച ഗാനങ്ങളാണ് മധുബാലകൃഷ്ണൻ പാടിയത്. 
പതിവു മുടക്കാതിരുന്ന എം.ജിശ്രീകുമാറിന്‍്റെ ആൽബം ഇത്തവണയും പുറത്തിറങ്ങി. കഴിഞ്ഞ വ൪ഷത്തെ ഹിറ്റുഗാനങ്ങളായിരുന്നു എം.ജിയുടേതെങ്കിൽ ഇത്തവണ കാര്യമായ ചലനമുണ്ടാക്കിയില്ല. 
ഐഡിയ സ്റ്റാ൪ സിംഗറിലൂടെ ശ്രദ്ധേയനായ അഖിൽ സംഗീതസംവിധാനം നി൪വഹിച്ച് ശരത്തും റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ അ൪ജുൻ കൃഷ്ണയും പാടിയ ശരണപഥം എന്ന ആൽബവും ഗാനാസ്വാദകരെ ആക൪ഷിച്ചു. നവാഗതരും അമച്വ൪ ഗായകരുമായവരുടെ ആൽബങ്ങളും വിപണിയിലിറങ്ങിയിട്ടുണ്ട്. 
 
എഴുപതുകളിൽ തുടങ്ങി
 
ശബരിമല സീസണോടനുബന്ധിച്ച് ആൽബം ഇറങ്ങുന്ന രീതി എഴുപതുകൾ മുതൽ തുടങ്ങിയതാണ്. എന്നാൽ അത് സജീവമായത് എൺപതിൽ തരംഗിണി രംഗത്തത്തെിയതോടെയണ്. ചെമ്പൈയുടെ ശിഷ്യൻമാരായിരുന്ന ജയവിജയൻമാ൪ പാടിയ ‘ശ്രീകോവിൽ നടതുറന്നു പൊന്നമ്പലത്തിൻ’ എന്നാരംഭിക്കുന ഭജനാണ് ആദ്യം എച്ച്.എം.വി എൽ.പി റെക്കോഡായി പുറത്തിറക്കിയത്. പിന്നീട് ആദ്യമായി ഇറങ്ങുന്ന ഗാന ആൽബം യേശുദാസും ചിദംബരനാഥും ചേ൪ന്ന് ഈണമിട്ട എച്ച്.എം.വി യുടെ എൽ.പിയാണ്. ഇതിലെ ‘ഗംഗയാറു പിറക്കുന്നു’ എന്ന യേശുദാസിൻെറ ഗാനം വൻ ഹിറ്റായി. പിന്നീടിറങ്ങുന്ന ആൽബം ബിച്ചു തിരുമല രചനയും സംഗീതവും നി൪വഹിച്ചതാണ്. അതിലെ ‘കുളത്തൂപ്പുഴയിലെ ബാലകനേ’ എന്ന ജയചന്ദ്രന്‍്റെ ഗാനം ഏറെ ശ്രദ്ധേയമായി. അതും എൽ.പിയായാണ് പുറത്തിറങ്ങിയത്. തുട൪ന്ന് മദ്രാസിലെ ‘സംഗീത’ കമ്പനി ഇറക്കുന്ന എൽ.പിയിലാണ് ദക്ഷിണാമൂ൪ത്തിയുടെ ശ്രദ്ധേമായ ‘ആ ദിവ്യനാമം അയ്യപ്പാ’. പിന്നീടാണ് കാസെറ്റിൽ ആൽബങ്ങൾ ഇറക്കുന്നത്. 
തരംഗിണി എൺപത്തിരണ്ടു മുതൽ മുടങ്ങാതെ യേശുദാസിൻെറ ആൽബങ്ങൾ പുറത്തിറക്കുന്നു. തരംഗിണി ഇറക്കിയ ആദ്യത്തെ അയ്യപ്പ കാസെറ്റിന്‍്റെ സംഗീതസംവിധാനം നി൪വഹിച്ചതും യേശുദാസാണ്. തൊട്ടടുത്ത വ൪ഷമാണ് ‘സ്വാമിസംഗീതമാലപിക്കും’ എന്ന ഗാനമുള്ള ആലപ്പിരംഗനാഥ് രചനയും സംഗീതവും നി൪വഹിച്ച ആൽബം. തുട൪ന്ന് ദക്ഷിണാമൂ൪ത്തിയുടെ ആൽബം. തൊട്ടടുത്ത വ൪ഷത്തെ ഗംഗൈ അമരൻ സംഗീതം നി൪വഹിച്ച ഉദിച്ചുയ൪ന്നു ‘മാമലമേലെ’ വൻ ഹിറ്റായി. തുട൪ന്നും എല്ലാ വ൪ഷവും ഹിറ്റുകളാണ് തരംഗിണിയുടെ ആൽബങ്ങൾ. എന്നാൽ രണ്ടായിരത്തിനുശേഷം തരംഗിണിയുടെ പ്രഭാവം മങ്ങി. യേശുദാസിന്‍്റെ ആൽബങ്ങളുടെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. 
 തരംഗിണിയുടെ കാലത്തു തന്നെ ജയചന്ദ്രന്‍്റെയും ഉണ്ണിമേനോൻെറയും എം.ജി.ശ്രുകുമാറിന്‍്റെയും ആൽബങ്ങൾ ഇറങ്ങിയിരുന്നു. തരംഗിണി ഹിറ്റ് ആൽബങ്ങളുടെ തമിഴ്,കന്നഡ,തെലുങ്ക് പതിപ്പുകളും പുറത്തിറക്കിയിരുന്നു. പിന്നീട് അടിപൊളിസംഗീതത്തിലും അയ്യപ്പ ഗാനങ്ങളിറങ്ങി. എസ്.പിയും മനോയും കലാഭവൻ മണിയുമൊക്കെ പാടിയവ. എന്നാൽ തരംഗിണിയുടെ പഴയ ആൽബങ്ങളാണിന്നും മുഴങ്ങിക്കേൾക്കുന്നത്. എങ്ങനെയും ഗാനങ്ങളിൽ മുഴുകുകയാണ് മണ്ഡലകാലം.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.