‘വിധി’ നിർണായകം

ജനാധിപത്യം കടുത്ത വെല്ലുവിളികൾ നേരിടുകയും ഫാസിസം ശക്​തി​പ്രാപിക്കുകയും നിയമവാഴ്​ച കോമഡിയാകുകയും ചെയ്​തു കൊണ്ടിരിക്കു​മ്പോഴും കോടതികൾ തന്നെയാണ്​ ഇന്ത്യയുടെ ഭരണഘടനയുടെ കാവലാൾ എന്നു ​തെളിയിക്കുകയാണ്​ 2017 വർഷവും. നിർണായകമായ വിധികളിലുടെ പൗരന്​ ആശയ്​ക്ക്​ വക നൽകുന്നുണ്ട്​ നമ്മുടെ കോടതികൾ. അതേസമയം,എത്രനാൾ ഇൗ സംരക്ഷണം ഉണ്ടാവുമെന്ന ആശങ്കയും പങ്കുവെച്ചാണ്​ 2017 പിൻവാങ്ങുന്നത്​.

സ്‌പെക്ട്രം കുരുക്കഴിച്ച് രാജയും കനിമൊഴിയും

യു.പി.എ സർക്കാറി​നെ 2014 തെരഞ്ഞെടുപ്പിൽ വീഴ്​ത്തിയത്​ മോദി പ്രഭാവം മാത്രമായിരുന്നില്ല. പ്രതിരോധിക്കാൻ പോലും കഴിയാത്ത നിലയിൽ പതിച്ചുപോയ അഴിമതികളുടെ പരമ്പരയായിരുന്നു. അതിൽ,ഏറ്റവും വലുത്​ 2ജി സ്​പെക്​ട്രം അഴിമതിയായിരുന്നു. 

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും വലിയ അഴിമതി എന്ന്​ വി​േശഷിപ്പിക്കപ്പെട്ട ഒന്നാം യു.പി.എ സർക്കാറിന്‍റെ കാലത്തെ 2ജി സ്​പെക്​ട്രം അഴിമതി കേസിലെ പ്രതികൾ കുറ്റമുക്​തരെന്ന ഡൽഹി പട്യാല ഹൗസിലെ സി.ബി.​െഎ വിചാരണ കോടതി വിധി രാജ്യത്തെതന്നെ ഞെട്ടിച്ചുകൊണ്ടാണ്​ 2017 വർഷം കൊടിയിറങ്ങുന്നത്​. മുൻ ടെലികോം മന്ത്രി എ. രാജ, ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ മകളും രാജ്യസഭാ എം.പിയുമായ കനിമൊഴി അടക്കം 18 പ്രതികളാണ് അഴിമതി തെളിയിക്കാൻ േപ്രാസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടതിനാൽ ശിക്ഷിക്കപ്പെടാതെ പോയത്. ഇക്കാര്യം സി.ബി.​െഎയും ആദായനികുതി വകുപ്പും രജിസ്​റ്റർ ചെയ്​ത മൂന്ന്​ അഴിമതി കേസുകളിൽ ഡിസംബർ 21ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ ജഡ്ജി ഒ.പി സൈനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

2004ലെ ആദ്യ യു.​പി.​എ സ​ർ​ക്കാ​റിന്‍റെ കാ​ല​ത്ത്, മൊ​െ​ബെ​ൽ ഫോ​ൺ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ 2ജി ​സ്​​പെ​ക്​​ട്രം സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക്​ ലേ​ല​മി​ല്ലാ​തെ വി​ത​ര​ണം ചെ​യ്​​തത് വഴി 1.76 ലക്ഷം കോടിയുടെ നഷ്​ടം ഖജനാവിന്​ വരുത്തിയെന്ന്​ കംപ്​​ട്രോളർ -ഒാഡിറ്റർ ജനറലും 30,984.55 കോടി രൂപ നഷ്​ടമുണ്ടാക്കിയെന്ന്​ സി.ബി.​െഎ കുറ്റപത്രത്തിലും ചൂണ്ടിക്കാട്ടിയത്​. എന്നാൽ, കോടതി വിധിയോടെ ഈ കോടികൾ വെറും ആവിയായി മാറി. കോൺഗ്രസ് നേതൃത്വം നൽകിയ ഒന്നാം യു.പി.എ സർക്കാറിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന രാഷ്ട്രീയ പാർട്ടിയായിരുന്നു ഡി.എം.കെ. 16 എം.പിമാരുമായി പാർലമെന്‍റിൽ എത്തിയ ഡി.എം.കെക്ക് എ. രാജ, ടി.ആർ ബാലു, ദയാനിധിമാരൻ എന്നീ മൂന്നു കാബിനറ്റ് മന്ത്രിമാരെയും നാലു സഹമന്ത്രിമാരെയും ഉൾപ്പെടെ ഏഴ് മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചത്. കിട്ടിയ അവസരം വ്യക്തിപരമായും പാർട്ടിക്കും വേണ്ടിയും മുതലാക്കുന്ന ചെയ്തികളാണ് എ. രാജ അടക്കമുള്ളവർ നടത്തിയത്. 

ദേശീയ രാഷ്​ട്രീയത്തിലും തമിഴ്​നാട്​ രാഷ്​ട്രീയത്തിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധിയാണ് സ്​​പെ​ക്​​ട്രം കേസിലേത്. ഡി.എം.കെയെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിലംപരിശാക്കിയ അണ്ണാ ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയലളിതക്ക് ബദലായി കനിമൊഴിയെ ഉയർത്തി കൊണ്ടുവരിക എന്ന കരുണാനിധിയുടെ സ്വപ്നമാണ് മകൾ സ്​​പെ​ക്​​ട്രം കേസിൽ കുടുങ്ങിയതോടെ തകർന്നടിഞ്ഞ് പോയത്. എന്നാൽ, ജയലളിതയുടെ മരണവും അണ്ണാ ഡി.എം.കെയിലെ ശശികല- പളനിസ്വാമി വിഭാഗങ്ങളുടെ പോർവിളിയും കേസിൽ നിന്ന് തലയൂരിയ കനിമൊഴിക്ക് ഗുണം ചെയ്യും. ദ്രാവിഡ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ കെൽപുള്ള വനിതാ നേതാവായി കനിമൊഴിയുടെ ഉയർത്തെഴുന്നേൽപ്പാകും തമിഴ്നാട് കാണുക. 

 

ക​ൽ​ക്ക​രി​പ്പാ​ടവും മ​ധു കോ​ഡയുടെ തടവും

യു.​പി.​എ സ​ർ​ക്കാ​റി​​ന്‍റെ കാ​ല​ത്ത്​ കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ച ക​ൽ​ക്ക​രി​പ്പാ​ടം അ​ഴി​മ​തി​ക്കേ​സി​ൽ ഝാ​ർ​ഖ​ണ്ഡ്​ മു​ൻ മു​ഖ്യ​മ​ന്ത്രി മ​ധു കോ​ഡ അടക്കം നാലു പേർക്ക് മൂ​ന്നു​ വ​ർ​ഷം ത​ട​വുശിക്ഷ ലഭിച്ചു. ക​ൽ​ക്ക​രി മ​ന്ത്രാ​ല​യം മു​ൻ സെ​ക്ര​ട്ട​റി എ​ച്ച്.​സി. ഗു​പ്​​ത, ഝാ​ർ​ഖ​ണ്ഡ് മു​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി എ.​കെ. ബ​സു, കോ​ഡ​യു​ടെ വി​ശ്വ​സ്​​ത​ൻ വി​ജ​യ്​ ജോ​ഷി എ​ന്നി​വർക്ക് ശിക്ഷ ലഭിച്ചപ്പോൾ കൊ​ൽ​ക്ക​ത്ത ആ​സ്​​ഥാ​ന​മാ​യ വി​നി അ​യേ​ൺ ആ​ൻ​ഡ്​ സ്​​റ്റീ​ൽ ഉ​ദ്യോ​ഗ്​ എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക്ക്​ 50 ല​ക്ഷം രൂ​പ പി​ഴയുമാണ് ന്യൂ​ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​ ഡിസംബർ 16ന് ചു​മ​ത്തിയത്. 2004നും 2009​നും ഇ​ട​യി​ൽ ക​ൽ​ക്ക​രി​പ്പാ​ട​ങ്ങ​ൾ ഖ​ന​ന​ത്തി​ന്​ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ ആ​രോ​പ​ണം അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ​േഡാ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​​​​ന്‍റെ പ്ര​തി​ച്ഛാ​യ​ക്കു​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്​​ത്തി​യ സം​ഭ​വ​മാ​ണ്. 2007 ജ​നു​വ​രി എ​ട്ടി​ന്​ വി​നി അ​യേ​ൺ ആ​ൻ​ഡ്​ സ്​​റ്റീ​ൽ ന​ൽ​കി​യ​ അ​പേ​ക്ഷയിൽ ഝാ​ർ​ഖ​ണ്ഡ്​ സ​ർ​ക്കാ​റോ ഉ​രു​ക്ക്​ മ​ന്ത്രാ​ല​യ​മോ ക​ൽ​ക്ക​രി​പ്പാ​ടം ഖ​ന​ന​ത്തി​ന് അനുമതിക്കാ‍യി ശിപാർശ ചെയ്തില്ല. എന്നാൽ, സ്​​ക്രീ​നി​ങ്​ ക​മ്മി​റ്റി​ അനുമതിക്കാ‍യി ശി​പാ​ർ​ശ ചെ​യ്യുകയും കമ്പനിയുടെ പേര് ക​ൽ​ക്ക​രി​ മ​ന്ത്രാ​ല​യ ചു​മ​ത​ല ​കൂ​ടി വ​ഹി​ച്ചി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്ങി​ൽ ​നി​ന്ന്​ മ​റ​ച്ചു​വെക്കുകയും ചെയ്തു. ക​ൽ​ക്ക​രി​പ്പാ​ട​ങ്ങ​ൾ ഖ​ന​ന​ ക്ര​മ​ക്കേ​ടിലൂടെ രാ​ജ്യ​ത്തി​ന്​ 1.86 ല​ക്ഷം കോ​ടി​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യെ​ന്ന​ സി.​എ.​ജി വെ​ളി​പ്പെ​ടു​ത്തലോടെ കള്ളത്തരം പുറംലോകം അറിഞ്ഞു. തു​ട​ർന്ന്​ 2014ൽ ​സു​പ്രീം​കോ​ട​തി ഖ​ന​നാ​നു​മ​തി റ​ദ്ദാ​ക്കി. 


മുത്തലാഖ്​ ഭരണഘടനാ വിരുദ്ധം
മൂന്നു ത​ലാഖും ഒരുമിച്ച്​​ ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നത്​ (മുത്തലാഖ്​) ഭരണഘടനാ വിരുദ്ധമാണെന്ന  ചരിത്രപരമായ വിധി സുപ്രീംകോടതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 22നാണ് ജസ്​റ്റിസുമാരായ കുര്യൻ ജോസഫും യു.യു. ലളിതും രോഹിങ്​​ടൺ നരിമാനുമാണ്​ മുത്തലാഖ്​ ഭരണഘടന വിരുദ്ധവും അസാധുവുമായി പ്രഖ്യാപിച്ചത്​. എന്നാൽ, മുസ്​ലിം വ്യക്​തിനിയമം മൗലികാവകാശമാണെന്ന നിരീക്ഷണം മൂന്നംഗ ബെഞ്ചും ശരിവെച്ചു. ശരീഅത്തിന്​ വിരുദ്ധമായ സ​മ്പ്രദായങ്ങൾ ഇല്ലാതാക്കാനാണ്​ 19​37ൽ ശരീഅത്ത്​, മുസ്​ലിം വ്യക്​തി നിയമമാക്കിയതെന്നും അതിനു ശേഷം ഖുർആന്​ വിരുദ്ധമായ ഒരു സ​​മ്പ്രദായവും അനുവദിക്കാനാവില്ലെന്നും ജസ്​റ്റിസ്​ കുര്യൻ ജോസഫ്​ വ്യക്​തമാക്കി. അതേസമയം, മുത്തലാഖ്​ മൗലികാവകാശമാണെന്നും ഇതിനെതിരെ പാർലമെന്‍റ് നിയമനി​ർമാണം നടത്തണമെന്നും അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളായ ചീഫ്​ ജസ്​റ്റിസ്​ ജെ.എസ്​. ഖെഹാറും ജസ്​റ്റിസ്​ അബ്​ദുൽ നസീറും വിധിച്ചത്. എന്നാൽ, മൂന്നംഗ ബെഞ്ചിന്‍റെ വിധിയാണ്​ നിലനിൽക്കുക. സുപ്രീംകോടതി വിധി‍‍യെ തുടർന്ന് ഡിസംബർ 17ന് മു​ത്ത​ലാ​ഖ്​ ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന ‘മു​സ്​​ലിം സ്​​ത്രീ വി​വാ​ഹാ​വ​കാ​ശ സം​ര​ക്ഷ​ണ ബി​ൽ-2017’ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാരവും നൽകി. ഇനി പാർലമെന്‍റിന്‍റെ അംഗീകാരം ലഭിക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്താൻ ബിൽ നിയമമാകും. 

സ്വകാര്യത മൗലികാവകാശം 
സ്വകാര്യത മൗലികാവകാശമാണെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ജെ.എസ്​. ഖെഹാറി​​​​ന്‍റെ അധ്യക്ഷതയിലുള്ള സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച്​ ​െഎകകണ്​ഠ്യേന വിധിച്ചു. സ്വകാര്യതക്കുള്ള അവകാശം മറ്റു മൗലികാവകാശങ്ങൾ പോലെ പരമമല്ലെന്നും ഭരണകൂടത്തി​​​​ന്‍റെ നീതിപൂർവകവും നിയമാനുസൃതവുമായ നിയന്ത്രണങ്ങൾക്ക്​ വിധേയമാണെന്നും ആറു വ്യത്യസ്​ത വിധിന്യായങ്ങളിൽ ബെഞ്ച്​ വ്യക്തമാക്കി. ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പറയുന്ന മൗലികാവകാശമാണെന്നതിനൊപ്പം 21ാം അനുഛേദം ഉറപ്പു നൽകുന്ന അവകാശങ്ങളിൽപ്പെട്ടതു ക​ൂടിയാണ് സ്വകാര്യത. ജീവിക്കാനും വ്യക്​തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ്​ 21ാം അനുഛേദം ഉറപ്പുനൽകുന്നത്​. സ്വകാര്യത മൗലികാവകാശമല്ലെന്ന എം.പി. ശര്‍മ, ഖരക് സിങ്​ കേസുകളിൽ സ​ുപ്രീംകോടതി മുമ്പ്​ നടത്തിയ വിധികൾ ഇതോടെ ഇല്ലാതാവുകയും ചെയ്തു. സ്വകാര്യത മൗലികാവകാശമല്ലെന്നും കേവലം നിയമപരമായ അവകാശം മാത്രമാണെന്നുമുള്ള കേന്ദ്രസർക്കാർ നിലപാടിന് തിരിച്ചടിയായി ആഗസ്റ്റ് 24ലെ സുപ്രീംകോടതിയുടെ വിധി.

ഹാ​​ദി​​യ​​ക്ക്​ മോച​​നം
രാ​​ജ്യം മു​​ഴു​​വ​​ൻ ഉ​​റ്റു​​നോ​​ക്കിയ കേ​​സി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ ഇ​​ട​​പെ​​ട​​ലി​​ലൂടെ മാ​​താ​​പി​​താ​​ക്ക​​ളു​​ടെ കസ്റ്റ​​ഡി​​യി​​ൽ ​​നി​​ന്ന്​ ഹാ​​ദി​​യ​​ക്ക്​ സു​​പ്രീം​​കോ​​ട​​തി മോ​​ച​​നം നൽകി. കേ​​സി​​ലെ ക​​ക്ഷി​​ക​​ളാ​​യ പി​​താ​​വ് അശോകനും ഭ​​ർ​​ത്താ​​വ് ശഫിൻ ജഹാ​​നും വി​​ട്ടു​​കൊ​​ടു​​ക്കാ​​തെ ഹോ​​മി​​യോ​​ ഹൗ​​സ്​ സ​​ർ​​ജ​​ൻ​​സി പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ഹാദിയക്ക് അനുമതി നൽകി നവംബർ 27നാണ് സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടത്. സ്വാതന്ത്ര്യം വേണം, ഭർത്താവ് ശഫിൻ ജഹാനോടൊപ്പം ജീവിക്കണം, വിശ്വാസ പ്രകാരം ജീവിക്കാൻ അനുവദിക്കണം, ഹോ​​മി​​യോ പഠനം പൂർത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് തുറന്ന കോടതിയിൽ ഹാജരായി ഹാദിയ ആവശ്യപ്പെട്ടത്. ഇസ് ലാം മതം സ്വീകരണം, അന്യ മതസ്ഥനെ വിവാഹം കഴിക്കൽ എന്നീ വിഷയങ്ങളിൽ 2016 ജ​നു​വ​രി​യി​ൽ പിതാവിന്‍റെ ഹേബിയസ് കോർപ്പസ് ഹരജിയിലൂടെ നിയമപോരാട്ടത്തിന് തു​ട​ക്കം കു​റി​ച്ചത്. തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന അശോകന്‍റെ വാദത്തെ  തുടർന്ന് ഹാ​ദി​യ-ശഫിൻ വിവാഹ ബന്ധം വേർപെടുത്തിയ കേരളാ ഹൈകോടതി ഹാദിയ പിതാവിനൊപ്പം പോകണമെന്ന് ഉത്തരവിട്ടു. ജനുവരി അവസാന വാരത്തിൽ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീ​പ​ക്​ മി​ശ്ര​ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിവാഹ ബന്ധം റദ്ദാക്കിയ ഹൈകോടതി ഉത്തരവിൽ അന്തിമ വിധി പറയും. 

ദേ​ശീ​യ​ഗാ​നം:​ രാ​ജ്യ​സ്​​നേ​ഹം തെ​ളി​യി​ക്കാൻ എ​ഴു​ന്നേ​ൽക്കേ​ണ്ട 
സി​നി​മാ​ശാ​ല​യി​ൽ ദേ​ശീ​യ​ഗാ​ന​ത്തി​ന്​ എ​ഴു​ന്നേ​റ്റു​ നി​ന്ന്​ രാ​ജ്യ​സ്​​നേ​ഹം തെ​ളി​യി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന സുപ്രധാന വിധി സ​ു​പ്രീം​കോ​ട​തി പുറപ്പെടുവിച്ചു. സി​നി​മാ​ഹാ​ളി​ൽ ദേ​ശീ​യ​ഗാ​നം കേ​ൾ​പ്പി​ക്കു​േ​മ്പാ​ൾ ജ​നം എ​ഴ​ു​ന്നേ​റ്റു​ നി​ൽ​ക്ക​ണ​മെ​ന്ന സു​പ്രീംകോ​ട​തി​യു​ടെ​ ത​ന്നെ പ​ഴ​യ വി​ധി​യെ പി​ന്ത​ു​ണ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​റി​നെ ജ​സ്​​റ്റി​സ്​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കുകയും ചെയ്തു.  രാ​ജ്യ​സ്​​നേ​ഹം എ​പ്പോ​ഴും പ്ര​ദ​ർ​ശി​പ്പി​ച്ചു ന​ട​ക്കേ​ണ്ട ഒ​ന്ന​ല്ലെ​ന്നും രാ​ജ്യ​ദ്രോ​ഹി​യാ​യി മു​ദ്ര​കു​ത്തു​മെ​ന്ന്​ ഭ​യ​ന്നാ​ണ്​ പ​ല​രും ഉ​ത്ത​ര​വ്​ അ​നു​സ​രി​ക്കു​ന്ന​തെ​ന്നും കേസ് പരിഗണിക്കവെ ഒക്ടോബർ 23ന് ജ​സ്​​റ്റി​സ്​ ച​ന്ദ്ര​ചൂ​ഡ്​ തു​റ​ന്ന​ടി​ച്ചു. സി​നി​മാ​ശാ​ല​യി​ൽ ദേ​ശീ​യ​ഗാ​നാ​ലാ​പ​നം നി​ർ​ബ​ന്ധ​മാ​ക്കി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യു​ടെ നേ​തൃത്വ​ത്തി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പു​റ​പ്പെ​ടു​വി​ച്ച വി​ധി പു​നഃ​പ​രി​േ​ശാ​ധി​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങു​മെ​ന്ന്​ ത​ര​ത്തി​ലാ​ണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കേരളത്തിലെ സി​നി​മാ​ശാ​ല​യിൽ ദേ​ശീ​യ​ഗാ​ന​ം ആലപിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാത്തവരെ ഒരു വിഭാഗം പേർ കൈയേറ്റം ചെയ്യുകയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇത് വിദേശികളടക്കം പങ്കെടുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ആവർത്തിക്കപ്പെട്ടു. സംഭവം വൻ പ്രതിഷേധത്തിനും വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.

ജി​​ഷ വ​​ധം: അ​​മീ​​റു​​ൽ ഇ​​സ് ലാ​​​മി​ന് തൂക്കുകയർ
കോളിളക്കം സൃഷ്ടിച്ച ജി​​ഷ വ​​ധ​​ക്കേ​​സിൽ പ്ര​​തി അ​സം നാ​ഗോ​ൺ സോ​ലാ​പ​ത്തൂ​ർ സ്വ​ദേ​ശി അ​​മീ​​റു​​ൽ ഇ​​സ് ലാ​​​മി​ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതി ഡിസംബർ 14ന് വധശിക്ഷ വിധിച്ചു. അപൂർവങ്ങളിൽ അപൂർവ കേസായി പരിഗണിച്ച് കൊ​ല​പാ​ത​കത്തിന് വധശിക്ഷ, ബലാത്സംഗത്തിന് ജീവപര്യന്തം, അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വെ​ക്കലിന് 10 വർഷം, വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ ക​ട​ന്നതിന് ഏഴു വർഷം, അഞ്ചു ലക്ഷം രൂപ പിഴ എന്നിങ്ങനെ ജഡ്​ജി എൻ. അനിൽ കുമാർ ശിക്ഷ വിധിച്ചത്. 2016 ഏപ്രില്‍ 28നാണ് പെ​രു​മ്പാ​വൂ​ർ കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്. ആദ്യ അന്വേഷണ സംഘത്തിന് സുപ്രധാന തെളിവുകൾ ശേഖരിക്കാൻ സാധിച്ചെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. പിന്നീട് നിയോഗിച്ച രണ്ടാമത്തെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘ജിഷ എഫക്ട്’ കൂടി പ്രതിഫലിച്ച് സംസ്ഥാനത്തൊട്ടാകെ ഇടതു മുന്നണി വിജയിക്കുകയും പെരുമ്പാവൂർ മണ്ഡലത്തിലെ സിറ്റിങ്​ എം.എൽ.എയായ ഇടത് സ്ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്തിരുന്നു. 

പ​ത്മനാ​ഭ​സ്വാ​മി ക്ഷേ​ത്രം: 'ബി' നിലവറ തുറ​ക്കേണ്ടതുണ്ട്​ 
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തുറന്നു നോ​േക്കണ്ടതുണ്ടെന്ന്​​ ചീഫ്​ ജസ്​റ്റിസ്​ ജെ.എസ്​. ഖേഹാർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു​. കോടതി നടപടിയുടെ പ്രധാന ഉദ്ദേശ്യം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വിശുദ്ധിയും സുതാര്യതയും ഉറപ്പു വരുത്തുകയാണ്. ബി നിലവറ​ തുറന്ന്​ സ്വത്ത്​ കണക്കാക്കു​േമ്പാൾ വികാരം ​വ്രണപ്പെടേണ്ട കാര്യവുമില്ല. ബി നിലവറ തുറക്കാതിരിക്കുന്നതിൽ എന്തു കാര്യമുണ്ടെന്നും​ ജസ്റ്റിസ്​ ജെ.എസ്​. ഖേഹാർ ചോദ്യം ഉന്നയിച്ചു. ബി നിലവറയിലുള്ളത്​ എന്താണെന്ന സംശയം തീർത്ത്​ ക്ഷേത്രസ്വത്തിലെ കണക്കിൽ സുതാര്യത വരുത്തണമെന്ന അമിക്കസ്​ ക്യൂറി ഗോപാൽ സുബ്രഹ്​മണ്യത്തി​​ന്‍റെ ആവശ്യം അംഗീകരിച്ചാണ്​ കോടതി ഇടക്കാല ഉത്തരവിലൂടെ ജൂലൈ നാലിന് നിലപാട്​ വ്യക്​തമാക്കിയത്​. 

ബാബരി മസ്ജിദ്: അദ്വാനി‍യും കൂട്ടരും വിചാരണ നേരിടണം
ബാബരി മസ്ജിദ് പൊളിക്കുവാൻ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ എല്‍.കെ. അദ്വാനി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘപരിവാർ നേതാക്കൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സാങ്കേതിക കാരണങ്ങളുടെ പേരിൽ അദ്വാനി അടക്കമുള്ളവർക്കെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ശരിവെച്ച അലഹബാദ് ഹൈകോടതി വിധിയാണ് ജസ്റ്റിസുമാരായ പി.സി ഘോഷ്, ആർ.എഫ് നരിമാൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഏപ്രിൽ 19ന് റദ്ദാക്കിയത്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന കല്യാൺ സിങ് രാജസ്ഥാൻ ഗവർണർ പദവിയിൽ നിന്ന് മാറുമ്പോൾ വിചാരണ നേരിടണം. ഇതോടൊപ്പം രണ്ടായി പരിഗണിച്ചിരുന്ന ബാബരി മസ്ജിദ് തകർക്കൽ, ഗൂഢാലോചന കേസുകൾ ലക്നോ കോടതിയിൽ ഒരുമിച്ച് പരിഗണിക്കണമെന്നും കേസിൽ ഏല്ലാ ദിവസവും വാദം കേൽക്കണമെന്നും കോടതി ഉത്തരവിട്ടു. രണ്ടു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനും വിധി പുറപ്പെടുവിക്കുന്നത് വരെ ജഡ്ജിയെ മാറ്റരുതെന്നും പരമോന്നത കോടതി നിർദേശിച്ചു. 

ഹിന്ദു വിവാഹമോചന നിബന്ധനയിൽ ഇളവ് 
ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനിടയിൽ​ പുനർവിചിന്തനത്തിന്​ ആറു മാസംവരെ കാത്തിരിക്കണ​െമന്ന നിയമത്തിൽ സവിശേഷ സാഹചര്യങ്ങളിൽ കോടതികൾക്ക്​ ഇളവു നൽകാമെന്ന്​ സുപ്രീം​േകാടതി സെപ്റ്റംബർ 12ന് ഉത്തരവിറക്കി. വീണ്ടും ഒന്നിച്ച്​ ജീവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ്​ വിവാഹമോചനത്തിന്​ ഹരജി നൽകിയാൽ ആറു മാസം കാത്തിരിക്കണമെന്ന്​ 1955ലെ ഹിന്ദു വിവാഹ നിയമത്തിൽ നിർദേശിച്ചത്​. വിവാഹബന്ധം നിലനിർത്താൻ എല്ലാം ചെയ്യണം. എന്നാൽ, എല്ലാവരുടെയും കാര്യത്തിൽ ഇത്​ സാധ്യവുമല്ല. നിയമത്തിൽ വ്യവസ്​ഥയുണ്ടെങ്കിലും ഇത്​ നിർബന്ധമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉഭയസമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചവർക്ക്​​ ഒരാഴ്​ചക്കുള്ളിൽ ഇളവിന്​ അപേക്ഷ നൽകാവുന്നതാണെന്ന്​ ജസ്​റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത്​ എന്നിവരടങ്ങിയ ബെഞ്ച്​ വിധിച്ചു. അകന്നു കഴിയുന്ന ദമ്പതികളുടെ ഹരജി പരിഗണിച്ചാണ്​ സുപ്രീംകോടതിയുടെ ഉത്തരവ്​. 

Tags:    
News Summary - 2017 Verdicts in India -2017 Year Ender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.