അപ്പീലിലെത്തി ജില്ലാ ചാമ്പ്യന്മാരെ പിന്തള്ളിയത് 335 പേർ

തിരുവനന്തപുരം: ജില്ലാ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരെ അപ്പീലിലൂടെയെത്തി പിന്തള്ളി സംസ്ഥാനത്ത് മികച്ച വിജയം നേടിയത് 335 പേർ. ഇവർക്ക് അപ്പീലിനായി കെട്ടിവെച്ച 5000 രൂപ തിരികെ നൽകി. കലോത്സവം തിങ്കളാഴ്ച സമാപിക്കാനിരിക്കെ അപ്പീലുകളുടെ എണ്ണം 842 ആയി. ഇതിൽ 335 പേരാണ് നില മെച്ചപ്പെടുത്തിയത്. പല മത്സരാർഥികളും ടീമുകളും അപ്പീലിലൂടെ എത്തി ആദ്യ മൂന്ന് സ്ഥാനങ്ങൾ വരെ നേടിയപ്പോൾ ജില്ലയിൽനിന്ന് ഒന്നാം സ്ഥാനം നേടിയ ഒട്ടേറെ പേർ പിറകോട്ടുപോയി.

ആകെയുള്ള 842 അപ്പീലുകളിൽ 280 എണ്ണം ഡി.ഡി.ഇമാർ അനുവദിച്ചതാണ്. ലോകായുക്ത–195, ജില്ല, മുൻസിഫ്, സബ്കോടതികൾ–175,  ഹൈകോടതി–133 എന്നിങ്ങനെയാണ് മറ്റുള്ളവ. ബാലാവകാശ കമീഷൻ, മനുഷ്യാവകാശ കമീഷൻ എന്നിവയിൽനിന്നായി 41 അപ്പീലുകളുമുണ്ട്. ഏറ്റവും കൂടുതൽ പേർ അപ്പീലിൽ എത്തിയത് പാലക്കാട്ടുനിന്നാണ്–129 പേർ. തിരുവനന്തപുരം–98, കോഴിക്കോട്–83, കാസർകോട്–75, മലപ്പുറം–74, കണ്ണൂർ–65, കൊല്ലം–62, തൃശൂർ–53, ആലപ്പുഴ– 41, എറണാകുളം– 37, കോട്ടയം– 33, വയനാട്–25, പത്തനംതിട്ട– 23, ഇടുക്കി– 15 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽനിന്ന് അപ്പീൽ വഴി എത്തിയവർ.

കഴിഞ്ഞവർഷം ഡി.ഡി.ഇ അപ്പീൽ വഴി 900ത്തിലധികം പേർ എത്തിയപ്പോൾ ഇത്തവണ ആകെ അനുവദിച്ചത് 285 എണ്ണമാണ്. വിവിധ കോടതികളിൽ നിന്നും ബാലാവകാശ, മനുഷ്യാവകാശ കമീഷനുകളിൽനിന്നുമായി 400ലധികം അപ്പീലുകളാണ് കഴിഞ്ഞവർഷം അനുവദിച്ചത്. ഇത്തവണയിത് 550ൽ അധികമായി.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.