നങ്ങ്യാർകൂത്തിൽ ആടിത്തിമിർത്ത് ജുമാന ഹസീന

തിരുവനന്തപുരം: കണ്ണുകൾകൊണ്ടും മുദ്രകൾകൊണ്ടും നങ്ങ്യാർകൂത്തിൽ ജുമാന കഥ പറഞ്ഞപ്പോൾ മാർഗി സതിയുടെ ഓർമകളിൽ അലിഞ്ഞ വേദി കൂടുതൽ ആർദ്രമായി. ഹിന്ദുപുരാണത്തിലെ ഉഗ്രസേന ബന്ധനം ആടിത്തീർത്തപ്പോൾ ലഭിച്ചത് വിധികർത്താക്കളുടെയടക്കം കൈയടിയും മൂന്നാം സ്ഥാനവും.

ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ ജുമാന ഹസീനയെന്ന പ്ലസ് വൺ വിദ്യാർഥി തുടർച്ചയായ മൂന്നാംതവണയാണ് ക്ഷേത്രകലയായ നങ്ങ്യാർകൂത്തിൽ വിജയം ആവർത്തിക്കുന്നത്. ഇത്തവണ ആലപ്പുഴ ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനമായിരുന്നു. അതും ഒന്നാം സ്ഥാനക്കാരിയേക്കാൾ 22 മാർക്കിെൻറ വ്യത്യാസത്തിൽ. തുടർന്ന് ബാലാവകാശ കമീഷനിൽ അപ്പീലുമായാണ് സംസ്ഥാന കലോത്സവത്തിനെത്തിയത്.

ബാപ്പ ചുന്നക്കര ഷാജഹാനും ഉമ്മ സൗദയും പൂർണപിന്തുണ നൽകിയതോടെ നൃത്തം ജുമാനക്ക് തപസ്സാകുകയായിരുന്നു. കലാമണ്ഡലം പ്രസന്നടീച്ചറുടെ കീഴിലാണ് നങ്ങ്യാർകൂത്ത് പരിശീനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.