Posted On
date_range Updated On
date_range സംഭാഷണത്തില്‍ ഒന്നാമതത്തെി അയല്‍ക്കാര്‍
തിരുവനന്തപുരം: അയല്‍ക്കാരെ വര്‍ത്തമാനം പറയാന്‍ വിട്ടാല്‍ പിടിച്ചാല്‍ കിട്ടുമോ. അറബിക് ഹൈസ്കൂള്‍ വിഭാഗം സംഭാഷണ മത്സരത്തില്‍ സംഭവിച്ചതും ഇതുതന്നെ. കണ്ണൂര്‍ പെരുങ്ങത്തുര്‍ എന്‍.എ.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളായ ഷെഫ്നയും നാഫിയ ഫാത്തിമയുമാണ് ഈ ഇനത്തില്‍ ഒന്നാംസ്ഥാനം നേടിയത്. ഇരുവരും അയല്‍ക്കാരാണ്. കഴിഞ്ഞ ആറുവര്‍ഷമായി ഇവര്‍ ഈ മത്സരരംഗത്തുണ്ട്. കഴിഞ്ഞവര്‍ഷം എ ഗ്രേഡാണ് ഇരുവര്‍ക്കും ലഭിച്ചത്. ‘കലോത്സവം’ എന്ന വിഷയത്തില്‍ വേദിയില്‍ കണ്ടുമുട്ടിയ രണ്ടു മത്സരാര്‍ഥികളുടെ സംഭാഷണമാണ് ഇവര്‍ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.