Posted On
date_range Updated On
date_range അമിതാഭ് ബച്ചന് ഖലിസ്താൻ വാദികളുടെ പേരിൽ ഭീഷണി
മുംബൈ: ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ, ഗായകനും നടനുമായ ദിൽജിത് ദൊസാജ്ഞ് എന്നിവർക്ക് വധ ഭീഷണിയുമായി ‘ഖലിസ്താൻ ആർമി’യുടെ പേരിൽ ഇ-മെയിൽ സേന്ദശം. രക്തത്തിന് രക്തം എന്നു പറഞ്ഞുകൊണ്ടാണ് ഭീഷണി. മുംബൈ മേയറുടെ ഇ-മെയിലിലാണ് ഭീഷണി ലഭിച്ചത്. മേയറുടെ ഓഫിസും സ്കൂളും ആക്രമിക്കുമെന്നും ഭീഷണിയുണ്ട്.
അടുത്ത 31ന് അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ളാവിന് നേരെ ഗ്രനേഡൊ, ബോംമ്പോ എറിയുമെന്നും നവംബർ 27ന് മഹാലക്ഷ്മിമിയിൽ നടക്കുന്ന സംഗീത പരിപാടിക്കിടെ ദിൽജിത് ദൊസാജ്ഞിന് നേരെ ചാവേർ ആക്രമണം നടത്തുമെന്നുമാണ് ഭീഷണി. വെള്ളിയാഴ്ച ഉച്ചക്ക് 3.11ന് മേയർ കാര്യാലയം ലക്ഷ്യമിടുമെന്നും ഇ-മെയിലിലുണ്ട്. എന്നാൽ, പൊലീസ് തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കിയതായും സുരക്ഷ വർധിപ്പിച്ചതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.