ജിസ്മിന സുലൈമാന്‍, ജിബിന്‍ സുലൈമാന്‍


മലപ്പുറത്ത് സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തിരൂരങ്ങാടി: തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ കൊളപ്പുറത്തിനടുത്ത് വി.കെ പടിയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾ മരിച്ചു. കോട്ടക്കൽ പൊന്മള പള്ളാനിപറമ്പ് പിടക്കോഴി വീട്ടിൽ പി.കെ. ജിസ്മിന സുലൈമാന്‍ (23), സഹോദരൻ പി.കെ. ജിബിന്‍ സുലൈമാന്‍ (19) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഇരുവരെയും കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഅദിൻ പബ്ലിക് സ്കൂൾ പ്രീകെജി അധ്യാപികയാണ് ജിസ്മിന. രാമപുരം ജെംസ് കോളജിൽ ഒന്നാംവർഷ ബി.സി.എ വിദ്യാർഥിയാണ് ജിബിൻ.

Tags:    
News Summary - Siblings Die Tragically After Car Hits Their Scooter in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.