തമിഴ്നാട്ടിൽ എം.എൽ.എമാരുടെ മാസവേതനം 1.80 ലക്ഷമാക്കി
ചെന്നൈ: തമിഴ്നാട്ടിൽ എം.എൽ.എമാരുടെ മാസവേതനം 1.05 ലക്ഷം രൂപയിൽനിന്ന് 1.80 ലക്ഷം രൂപയായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എം.എൽ.എമാർക്ക് കാർ വാങ്ങാൻ പരമാവധി 15 ലക്ഷം രൂപ അനുവദിക്കും.
കാർ ഡ്രൈവറുടെ ശമ്പളവും ഇന്ധനച്ചെലവും ഉൾപ്പെടെ പ്രതിമാസം 75,000 രൂപയും ഓഫിസ് സഹായിയെ നിയമിച്ച് ശമ്പളം നൽകാൻ 25,000 രൂപയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ജില്ല കലക്ടർമാർ മുഖേനയാണ് കാർ വാങ്ങുന്നതിനുള്ള തുക അനുവദിക്കുക. നിലവിൽ എം.എൽ.എമാർക്ക് അടിയന്തര ചികിത്സാ ചെലവുകൾക്കായി 12,000 രൂപ വരെ അനുവദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.