ജോർഡനിൽ ചർച്ചിൽ വെടിവെപ്പ്: ഏഴുപേർ കൊല്ലപ്പെട്ടു
അമ്മാൻ: ദക്ഷിണ ജോർഡനിൽ ക്രൈസ്തവ ദേവാലയത്തിൽ സംസ്കാരച്ചടങ്ങിനിടെ ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ട്. ചുരുങ്ങിയത് 28 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ജോർഡനിലെ അൽ മംലക ടെലിവിഷനെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കരക് ഗവർണറേറ്റിലെ ഹമൂദ് പള്ളിയിലാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്.
വാഹനത്തിലെത്തിയ ആക്രമികൾ അഞ്ചുമിനിറ്റോളം തുടർച്ചയായി വെടിയുതിർത്തശേഷം രക്ഷപ്പെട്ടതായി ദൃക്സാക്ഷി പറഞ്ഞു. സംഭവസമയത്ത് പള്ളിക്കകത്തും പരിസരത്തുമായി 150 മുതൽ 200 വരെ ആളുകളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. വാഹനത്തിൽനിന്ന് രണ്ടുപേർ ഇറങ്ങിവെടിയുതിർക്കുകയായിരുന്നുവെന്ന് ദൃസാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ജോർഡനിൽ ഇത്തരം സംഭവങ്ങൾ നന്നേ വിരളമാണ്. 1.15 കോടി ജനസംഖ്യയുള്ള രാജ്യത്ത് ക്രിസ്തുമത വിശ്വാസികളുടെ എണ്ണം മൂന്ന് ലക്ഷത്തോളം മാത്രമാണ്. അമ്മാനിൽനിന്ന് ഏകദേശം 12ഇ കിലോമീറ്റർ അകലെയാണ് കരാക്.
2016ൽ, കരകിലുണ്ടായ ഭീകരാക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും കനേഡിയൻ വിനോദ സഞ്ചാരികളുമടക്കം പത്തുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നിൽ ഐ.എസ് ആണെന്ന് പിന്നീട് വെളിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.