കലോല്‍സവ കോഴ: തെളിവുകളുമില്ല, പരാതിക്കാരുമില്ല

തിരുവനന്തപുരം:ജില്ലാസ്കൂള്‍ കലോല്‍സവങ്ങളില്‍ വിധികര്‍ത്താക്കളെ സ്വാധീനിക്കാനായി കോഴ നല്‍കിയെന്ന ആരോപണങ്ങളില്‍ പരാതിക്കാര്‍ ആരുമില്ല. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ ഒരു പരാതിമാത്രമാണ് ഇപ്പോള്‍ വിജിലന്‍സിന് മുന്നിലുള്ളത്.വിജിലന്‍സ് എ.ഡി.ജി.പിയുടെ മുന്നിലത്തെിയ ഈ പരാതിയില്‍ തുടര്‍നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. നേരത്തെ ചാനലുകളിലൂടെ പ്രതികരിച്ചിരുന്ന് ചില രക്ഷിതാക്കളും അധ്യാപകരുാെമന്നും പരാതിയോ തെളിവോ നല്‍കാന്‍ തയറായിട്ടില്ല.
അതിനിടെ സംസ്ഥാന കലോല്‍സവത്തിലും കോഴയും ഇടനിലക്കാരുമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്‍റലിജന്‍സിന് വിവരം കൈമാറയിരുന്നു.ഇതിന്‍െറ പ്രാഥമിക അന്വേഷണത്തിനലും തുമ്പൊന്നും കിട്ടിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.