ടോക്യോ: ജാപ്പനീസ് ഗ്രാന്‍ഡ്പ്രിക്സില്‍ മെഴ്സിഡസിന്‍െറ ലൂയിസ് ഹാമില്‍ട്ടന് വിജയം. ഇതോടെ വിഖ്യാത താരം യെര്‍ട്ടോ സെനയുടെ 41 വിജയം എന്ന റെക്കോര്‍ഡിനൊപ്പം ഹാമില്‍ട്ടനെ ത്തി. മേഴ്സിഡസിന്‍െറ തന്നെ നിക്കോ റോസ്ബര്‍ഗിനെയും റെഡ് ബുള്ളിന്‍െറ സെബാസ്റ്റ്യന്‍ വെറ്റലിനെയും 20 സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് ഹാമില്‍ട്ടന്‍ തോല്‍പിച്ചത്.
പോള്‍ പൊസിഷന്‍ നേടിയ നിക്കോ റോസ്ബര്‍ഗ് സ്റ്റാര്‍ട്ടിങ്ങില്‍ തന്നെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റോസ് ബര്‍ഗ് രണ്ടാം സ്ഥാനത്തും വെറ്റല്‍ മൂന്നാം സ്ഥാനത്തുമത്തെി. ഫോഴ്സ് ഇന്ത്യയുടെ ഹള്‍കന്‍ബര്‍ഗ് ആറാമതെ ത്തി.
ഇന്നലെ 41 പോയന്‍റുമായി ബഹുദൂരം മുന്നിലുള്ള സഹതാരം ലൂയിസ് ഹാമില്‍ട്ടണെ 0.076 സെക്കന്‍ഡുകളുടെ നേരിയ വ്യത്യാസത്തില്‍ മറികടന്നാണ് റോസ്ബര്‍ഗ് പോള്‍ പൊസിഷനില്‍ ഒന്നാമതെ ത്തിയത്.
കഴിഞ്ഞയാഴ്ച സിംഗപ്പൂര്‍ ഗ്രാന്‍ഡ്പ്രീയില്‍ പിന്തള്ളപ്പെട്ട മെഴ്സിഡസ് ടീമിന്‍െറ മധുരമായ തിരിച്ചുവരവുകൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.