തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിക്കാന്‍ മൂന്നുനാള്‍ മാത്രം. വോട്ടുറപ്പിക്കാന്‍ സര്‍വ തന്ത്രങ്ങളും പുറത്തെടുത്ത് പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍. ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണത്തിന് ശനിയാഴ്ച വൈകീട്ടാണ് തിരശ്ശീല വീഴുക. ഞായറാഴ്ച നിശ്ശബ്ദ പ്രചാരണത്തിനുശേഷം നവംബര്‍ രണ്ടിന് ജനം ബൂത്തിലേക്ക് നീങ്ങും. മറ്റ് ഏഴ് ജില്ലകളില്‍ അഞ്ചിനാണ് ജനവിധി. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന-ദേശീയ വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. പ്രധാന നേതാക്കളെല്ലാം വിവിധ ജില്ലകളില്‍ പര്യടനത്തിലാണ്. എം.എല്‍.എമാരും മന്ത്രിമാരും വീടുകയറി വോട്ട് ചോദിക്കുന്നു.
തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്തും വിമതരെ ഒതുക്കിയും വിജയമുറപ്പിക്കാനുള്ള ശ്രമമാണ് മുന്നണികള്‍ നടത്തിയത്. എന്നാല്‍, വിമതപ്പടയെ പൂര്‍ണമായി ഒതുക്കാനായില്ല. യു.ഡി.എഫില്‍ നിരവധി സ്ഥാനാര്‍ഥികള്‍ക്ക് വിമതര്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ഇടതുപക്ഷത്തിനും വിമത വെല്ലുവിളിയുണ്ട്. വോട്ടുറപ്പിക്കാന്‍ സമ്മര്‍ദശക്തികളുടെ പിന്നാലെ സ്ഥാര്‍ഥികള്‍ ഓട്ടം തുടരുന്നു. വീടുകയറി വോട്ടര്‍മാരെ കാണുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. നാടിന്‍െറ മുക്കുമൂലകളില്‍ സ്ഥാനാര്‍ഥികളുടെ കൂറ്റന്‍ ഫ്ളക്സുകള്‍ ഉയര്‍ന്നിട്ടുണ്ട്.
ഫ്ളക്സിനെതിരെ സര്‍ക്കാറും കമീഷനും നടത്തിയ പ്രഖ്യാപനമൊന്നും നടപ്പായില്ല. നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളെക്കാള്‍ വലിയ മാലിന്യ നിക്ഷേപമാണ് തദ്ദേശ തെരഞ്ഞെടുപ്പ് സൃഷ്ടിക്കുന്നത്. തുടക്കത്തില്‍ എസ്.എന്‍.ഡി.പിയുമായി ബി.ജെ.പിയുടെ സഖ്യനീക്കം ഇടതിന് ഭീഷണിയായേക്കുമെന്ന് വിലയിരുത്തലുണ്ടായെങ്കിലും ശക്തമായ പ്രത്യാക്രമണം നടത്തി അവര്‍ തിരിച്ചുവരവ് നടത്തി. വി.എസ് തുടക്കമിട്ട ആക്രമണം ഇടത് നേതാക്കള്‍ക്കും യു.ഡി.എഫിനും ഏറ്റെടുക്കേണ്ടിവന്നു. അഴിമതിയടക്കം മറ്റ് സംസ്ഥാന-ദേശീയ വിഷയങ്ങളും പ്രചാരണത്തിന് ചൂടുപകര്‍ന്നു.
സംസ്ഥാന സര്‍ക്കാറിന്‍െറ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞുവെച്ചു. അവസാന ലാപ്പില്‍ ബീഫ് വിവാദമാണ് പ്രചാരണായുധം. കേരള ഹൗസില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത് ഇടതുപക്ഷം പ്രചാരണായുധമാക്കുകയാണ്. അപകടംമണത്ത യു.ഡി.എഫും കടുത്ത നിലപാടുമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കമീഷന്‍ പൂര്‍ത്തിയാക്കിവരികയാണ്. പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം പൂര്‍ത്തിയായി. പൊലീസിന്‍െറ വിന്യാസത്തിനും നടപടിയായി. ഞായറാഴ്ചയാണ് പോളിങ് സാമഗ്രികള്‍ ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ വിതരണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.