സി.പി.എം ദുര്‍ബലമാകുന്നതിന്‍െറ ഗുണഭോക്താക്കള്‍ ബി.ജെ.പി ആകില്ല –ചെന്നിത്തല

തിരുവനന്തപുരം: സി.പി.എം ദുര്‍ബലമാകുന്നതിന്‍െറ ഗുണഭോക്താക്കള്‍ ബി.ജെ.പി ആകാന്‍ കേരളത്തിലെ മതേതരസമൂഹം അനുവദിക്കില്ളെന്ന്  മന്ത്രി രമേശ് ചെന്നിത്തല. പ്രസ്ക്ളബ് സംഘടിപ്പിച്ച ‘ജനഹിതം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. സി.പി.എമ്മിന്‍െറ തകര്‍ച്ച ബി.ജെ.പിക്ക് ഗുണകരമാകുമെന്ന വിലയിരുത്തല്‍ ശരിയല്ല. ജാതി മതസംഘടനകളെ കൂട്ടുപിടിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാമെന്ന ബി.ജെ.പി സ്വപ്നം പൊലിഞ്ഞു. മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് സി.പി.എം തിരിച്ചറിയുന്നത് സന്തോഷകരം. കോണ്‍ഗ്രസിന്‍െറ നിലപാടിനുള്ള അംഗീകാരമാണത്. ഇക്കാര്യം കാനം രാജേന്ദ്രനെ കൂടി അവര്‍ ബോധ്യപ്പെടുത്തണം. മലപ്പുറത്തെ ചില സ്ഥലങ്ങളിലെ സൗഹൃദമത്സരം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ളെന്നും ചെന്നിത്തല പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.