എങ്കപ്പ നായ്ക്ക്
Posted On
date_range Updated On
date_range ജില്ലയുടെ മുത്തച്ഛന് വോട്ട് ചെയ്തു; എങ്കപ്പ നായ്ക്കിന് 105 ആണ് പ്രായം
കാസർകോട്: ഇത്തവണയും വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് കാസര്‍കോടിന്റെ മുത്തച്ഛന് വോട്ടര്‍ എങ്കപ്പ നായ്ക്. ജില്ലയിലെ ഏറ്റവും പ്രായംകൂടിയ വോട്ടറായ എങ്കപ്പ നായ്ക്കിന് 105 ആണ് പ്രായം. അദ്ദേഹം കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രായാധിക്യംമൂലമുള്ള ശാരീരിക അവശതകള്‍ ഏറെയാണെങ്കിലും വോട്ട് ചെയ്യാനുള്ള ആവേശം ഇന്നും മാറിയിട്ടില്ല. കുടുംബത്തോടൊപ്പം പനത്തടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ചാമുണ്ഡിക്കുന്ന് സ്കൂളിലെത്തിയാണ് എങ്കപ്പ നായ്ക് വോട്ട് ചെയ്തത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വീട്ടില്‍നിന്നാണ് ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.