ബംഗളൂരു: പാവപ്പെട്ടവർക്ക് വീട് നിർമിക്കുന്നതിന് വിവിധ ഭവന പദ്ധതികൾ പ്രകാരം നൽകുന്ന ഫണ്ട് വർധിപ്പിക്കുമെന്ന് ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ. ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 1.2 ലക്ഷം രൂപയിൽ നിന്ന് 3.5 ലക്ഷം രൂപയായും പട്ടികജാതി- പട്ടികവർഗ വിഭാഗത്തിന് നാലുലക്ഷം രൂപയുമായാണ് വര്‍ധന. അടുത്ത ബജറ്റില്‍ ഇത് പ്രഖ്യാപിക്കും.
കോൺഗ്രസ് അംഗം കെ. ശിവകുമാറിന്റെ ചോദ്യത്തിന് മറുപടിയായി, അനുവദിച്ച വീടുകളുടെ നിർമാണം ഇപ്പോഴും തുടരുന്നതിനാൽ മൂന്ന് വർഷമായി ഒരു വീട് പോലും അനുവദിക്കാൻ സർക്കാറിന് കഴിഞ്ഞില്ലെന്ന് മന്ത്രി പറഞ്ഞു. ലഭിച്ച കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിൽ 24 ലക്ഷത്തിലധികം ആളുകളും നഗരപ്രദേശങ്ങളിൽ 13 ലക്ഷത്തിലധികം പേരും വീടില്ലാത്തവരാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.