മുളിയാർ മല്ലം ബൂത്തിലെ നീണ്ട നിര

ജില്ലയിൽ പോളിങ് 74.84 ശതമാനം; പിലിക്കോട്ട് നേരിയ സംഘർഷം

കാസർകോട്: തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിങ് 74.84 ശതമാനം. പൊതുവേ മന്ദഗതിയിലായിരുന്നു രാവിലെ മുതലുള്ള പോളിങ്. പുരുഷ വോട്ടർമാർ രാവിലെതന്നെ വന്ന് വോട്ട് ചെയ്ത് മടങ്ങിയപ്പോൾ സ്ത്രീ വോട്ടർമാർ ഉച്ച കഴിഞ്ഞപ്പോഴാണ് കൂടുതലായി എത്തിയത്. ജില്ലയിൽ പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാകാതിരുന്നത് പൊലീസിനും രാഷ്ട്രീയപർട്ടികൾക്കും ആശ്വാസമായി. പോളിങ് അവസാനിച്ചപ്പോൾ പിലിക്കോട് നേരിയ സംഘർഷമുണ്ടായി. യു.ഡി.എഫ് നേതാക്കൾക്കുനേരെയുണ്ടായ ആക്രമണത്തിൽ ചിലർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. യു.ഡി.എഫിന്റെ പരാതിയിൽ എൽ.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മറ്റൊരു സംഭവത്തിൽ യു.ഡി.എഫ് സ്ഥാനാർഥിക്കുനേരെ നായ്ക്കുരണപ്പൊടി പാറ്റിയതായും പരാതിയുണ്ട്.

ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ സി.പി.എം പഞ്ചായത്തംഗം ഇരട്ട വോട്ട് ചെയ്തതായും യു.ഡി.എഫ് പരാതിയുണ്ട്. കാറഡുക്ക പഞ്ചായത്തിലെ മഞ്ഞംപാറ വാർഡിലും ഉദുമ എരമങ്ങാനം വാർഡിലുമടക്കം ചില വാർഡുകളിൽ വോട്ടുയന്ത്രം തകരാറിലായതൊഴിച്ചാൽ മറ്റ് പോളിങ് സ്റ്റേഷനുകളിൽ നല്ല രീതിയിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടിങ് അവസാനിച്ചപ്പോൾ 8,30,846 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 3,75,278 പുരുഷ വോട്ടർമാരും 4,55,566 സ്ത്രീവോട്ടർമാരും രണ്ടു ട്രാൻസ്‌ജെൻഡറും ഉൾപ്പെടും. ആകെ 11,12,190 വോട്ടർമാരാണ് ജില്ലയിലുള്ളത്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പിൽ ഉച്ചയോടെ പകുതിയിലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ 72.25 ശതമാനത്തിൽനിന്ന് 2.45 ശതമാനം കൂടി ഇക്കുറി 74.7 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.

മുനിസിപ്പാലിറ്റി

കാഞ്ഞങ്ങാട്-74.52 ശതമാനം

കാസർകോട്-67.87 ശതമാനം

നീലേശ്വരം-78.36 ശതമാനം

ബ്ലോക്ക് പഞ്ചായത്ത്

നീലേശ്വരം-80.36 ശതമാനം

കാഞ്ഞങ്ങാട്-80.43 ശതമാനം

പരപ്പ-75.81 ശതമാനം

കാറടുക്ക-79.1 ശതമാനം

കാസർകോട്-71.78 ശതമാനം

മഞ്ചേശ്വരം-71.46 ശതമാനം

Tags:    
News Summary - 74.84 percent polling in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.