ചാലക്കുടി: പ്രചാരണത്തിന് അവധിയില്ല. ഞായറാഴ്ച വോട്ട് തേടി സ്ഥാനാര്‍ഥികള്‍ കൂട്ടത്തോടെ ഇറങ്ങിയതോടെ പ്രചാരണ രംഗം കൊഴുത്തു. നഗരസഭയിലെ 36 വാര്‍ഡുകളിലും തെരഞ്ഞെടുപ്പിന്‍െറ വീറുംവാശിയും പകര്‍ന്ന് സ്ഥാനാര്‍ഥികള്‍ വാര്‍ഡുകളില്‍ ഇറങ്ങി. മേലൂര്‍, കോടശേരി, അതിരപ്പിള്ളി, പരിയാരം, കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പിന്‍െറ ആവേശം വാര്‍ഡുകളിലത്തെി. അവധി ദിവസമായതിനാല്‍ വോട്ടര്‍മാരെയെല്ലാം വീട്ടില്‍ ചെന്നുകണ്ട് വോട്ട് ഉറപ്പിക്കുന്ന ശ്രമത്തിലായിരുന്നു സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥിത്വം ഉറപ്പായതിന് ശേഷം കഴിഞ്ഞ ഞായറാഴ്ച മാത്രമാണ് സംഘടിതമായി വാര്‍ഡുകളില്‍ പോകാന്‍ പലര്‍ക്കും അവസരം ലഭിച്ചത്.
പ്രവര്‍ത്തകരെ ശരിയായ രീതിയില്‍ ഏകോപിപ്പിക്കാന്‍ കഴിയാതിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് രംഗം മുമ്പ് നിര്‍ജീവമായിരുന്നു. മാത്രമല്ല പലര്‍ക്കും നോട്ടീസുകളും അഭ്യര്‍ഥനകളും മറ്റും അച്ചടിച്ച് കിട്ടിയിരുന്നില്ല. എന്നാല്‍ ആ കുറവ് പരിഹരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥികളും പാര്‍ട്ടികളും. പ്രചാരണത്തിനിറങ്ങുന്ന പ്രവര്‍ത്തകരുടെ എണ്ണവും ആവേശവും വോട്ട്ബാങ്കിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. അതുകൊണ്ട് കഴിയുന്നത്ര പ്രവര്‍ത്തകരെ കൂട്ടാന്‍ പാര്‍ട്ടികള്‍ ശ്രമിച്ചിരുന്നു.
ഇതിനിടയില്‍ പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ച് വേണ്ടത്ര തെരഞ്ഞെടുപ്പ് അന്തരീക്ഷം കൊഴുപ്പിച്ചിരുന്നു. ഇനി അടുത്ത ഞായറാഴ്ച മാത്രമെ വീടുകളില്‍ കയറിയിറങ്ങാന്‍ അവസരം ലഭിക്കൂവെന്നതും ഈ ഞായറാഴ്ചയുടെ പ്രചാരണത്തിന് കൊഴുപ്പേകി. ഓരോ വാര്‍ഡിലും രണ്ടും മൂന്നും സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തകര്‍ നിരന്നപ്പോള്‍ ചര്‍ച്ചകളും സജീവമായി. നാട്ടിന്‍പുറത്തെ ചെറിയ ഒറ്റയടിപ്പാതകളിലും ആരും അധികം സഞ്ചരിക്കാത്ത വയല്‍വരമ്പുകളിലും തിരക്കേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.