പെരുങ്കളം മണികണ്ഠന് നീന്തല്‍ മാസ്റ്റേഴ്സില്‍ സ്വര്‍ണം

ആലത്തൂര്‍: നീന്തല്‍ മാസ്റ്റേഴ്സ് വിഭാഗത്തില്‍ പെരുങ്കുളം സ്വദേശി 50കാരനായ മണികണ്ഠന്‍ സ്വര്‍ണ മെഡല്‍ ജേതാവായി. ഭോപ്പാലില്‍ നടന്ന ദേശീയ നീന്തല്‍ മാസ്റ്റേഴ്സ് മീറ്റില്‍ ഒരു സ്വര്‍ണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം എന്നീ മെഡലുകളാണ് റിട്ട. നേവി ഉദ്യോഗസ്ഥനായ മണികണ്ഠന്‍ കരസ്ഥമാക്കിയത്.  

ചെന്നൈയില്‍ നടന്ന മാസ്റ്റേഴ്സ് മീറ്റില്‍ ഇദ്ദേഹം രണ്ട് സ്വര്‍ണം നേടിയിരുന്നു. കോതമംഗലം അത്തനേഷ്യസ് ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ 10 മാസമായി നീന്തല്‍ പരിശീലകനായി ജോലി ചെയ്യുന്ന മണികണ്ഠന്‍ ഇറ്റലി, കാനഡ, സ്വീഡന്‍ എന്നിവിടങ്ങളില്‍ നടന്ന അന്തര്‍ദേശീയ മീറ്റുകളില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയിരുന്നു. വിദേശത്ത് പോകാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ളെന്ന് മണികണ്ഠന്‍ പറഞ്ഞു.   
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.