കോഴിക്കോട്: മുസ്ലിം ലീഗിനെതിരായ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍െറ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി. ലീഗിന്‍െറ വനിതാ സ്ഥാനാര്‍ഥികളുടെ ചിത്രം പോസ്റ്ററുകളില്‍ അച്ചടിക്കുന്നില്ളെന്നാണ് ആക്ഷേപം. ലീഗ് സ്ഥാനാര്‍ഥികളെ എവ്വിധം അവതരിപ്പിക്കണമെന്ന് ലീഗ് തന്നെയാണ് തീരുമാനിക്കുക. അതിന്‍െറ ലാഭവും നഷ്ടവും ലീഗ് തന്നെ സഹിച്ചോളാം. ലീഗിന്‍െറ ഏത് സ്ഥാനാര്‍ഥിയുടെയും മുഖം ജനങ്ങള്‍ക്ക് സുപരിചിതമാണ്. ന്യൂനപക്ഷ-ദളിത് ഉന്മൂലനം കൊണ്ട് വ്യാപകമായി പ്രതിഷേധം ഏറ്റുവാങ്ങുകയാണ് ബി.ജെ.പി. മുഖംരക്ഷിക്കാനാണ് ലീഗില്‍ താലിബാനിസം ആരോപിക്കുന്നതെന്ന് സാദിഖലി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.