Posted On
date_range Updated On
date_range ഗോവയിൽ അനുമതിയില്ലാതെ ഇനി വിദേശ സഞ്ചാരികളുടെ ചിത്രമെടുത്താൽ കുടുങ്ങും
പനാജി: അനുവാദമില്ലാതെ വിദേശ സഞ്ചാരികളുടെ ചിത്രമെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗോവ പൊലീസ്. സംസ്ഥാനത്തെ ബീച്ചുകളിൽ സഞ്ചാരികൾക്കെതിരെ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ ആഴ്ചകളിൽ അനുവാദമില്ലാതെ വനിതാ സഞ്ചാരികളുടെ ചിത്രങ്ങൾ പകർത്തിയെന്നാരോപിച്ച് നിരവധി പരാതികളാണ് പൊലീസിലെത്തിയത്. റഷ്യൻ വനിതയെ ശല്യം ചെയ്ത ഒഡിഷയിൽ നിന്നുള്ള സഞ്ചാരികൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.