തെരഞ്ഞെടുപ്പില്‍ പയറ്റാന്‍ വെറ്ററന്‍സ് കായിക താരം

വടക്കാഞ്ചേരി: വെറ്ററന്‍സ് സ്പോര്‍ട്സ് മീറ്റുകളില്‍ സ്ഥിരസാന്നിധ്യമായ 78കാരനായ ജോസേട്ടന്‍ ഇക്കുറി തെരഞ്ഞെടുപ്പില്‍ ഒരു കൈനോക്കാനിറങ്ങിയിരിക്കുകയാണ്. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ 40ാം ഡിവിഷന്‍ കോടശേരി സ്ഥാനാര്‍ഥിയാണ് ജോസ് മണലില്‍. 10,000,  5000, 1500 മീറ്റര്‍ ഓട്ടത്തില്‍ ദേശീയതലത്തില്‍ മെഡലുകള്‍ നേടിയിരുന്നു.  

കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ദേശീയ വെറ്ററന്‍സ് നീന്തല്‍ മത്സരത്തില്‍ ആറ് മെഡലുകള്‍ നേടി. 200, 500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണ മെഡലും ബ്രസ്റ്റ് സ്ട്രോക്കില്‍ വെള്ളിയും ബട്ടര്‍ഫൈ്ള 100 മീറ്ററില്‍ വെങ്കലവും നേടിയിട്ടുണ്ട്. റിലേ മത്സരത്തില്‍ വെള്ളി നേടിയ ജോസ് മണലില്‍ തൃശൂരിനെ പ്രതിനിധീകരിച്ച് കേരളത്തിനുവേണ്ടി മത്സരത്തിന് ഇറങ്ങിയയാളാണ്.

കോടശേരിയില്‍ മത്സരിക്കുന്നതിന് വ്യക്തമായ കാരണവും ജോസിനുണ്ട്. സംസ്ഥാന പാതയിലെ അത്താണിയില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി സമര രംഗത്ത് വന്ന ജോസിനെ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്  കെ. അജിത്കുമാര്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ഥിത്വം. നഗരസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അലവന്‍സുള്‍പ്പെടെയുള്ള തുക വൃക്ക രോഗികള്‍ക്കും അര്‍ബുദ ബാധിതര്‍ക്കും നല്‍കുമെന്ന് ജോസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.