75ാം വയസ്സില്‍ മാലിക്കിന് ഏഴാമങ്കം

കൊടുങ്ങല്ലൂര്‍: 75ാം വയസ്സില്‍ ഏഴാം അങ്കത്തിന്‍െറ ആവേശത്തിലാണ് എം.കെ. മാലിക്. 1979 മുതല്‍ മത്സരരംഗത്തുള്ള ഇദ്ദേഹം പ്രായത്തെ വെല്ലുന്ന പ്രസരിപ്പുമായി ഇപ്പോഴും പൊതുപ്രവര്‍ത്തനത്തില്‍ സജീവം. 2005ല്‍ അഞ്ചാം അങ്കത്തില്‍ മാത്രമാണ് മുസ്ലിംലീഗ് നേതാവായ മാലിക് തോല്‍വി അറിഞ്ഞത്. സി.പി.ഐയിലെ പി.ഐ. ഗോപിയായിരുന്നു എതിരാളി. ഇത്തവണ സി.പി.ഐയിലെ സി.കെ. രാമനാഥനോടാണ് ഏറ്റുമുട്ടല്‍. കൊടുങ്ങല്ലൂര്‍ നഗരസഭ പിറവിയെടുത്ത ആദ്യ ഒന്നര മാസം ചെയര്‍മാന്‍ പദവിയിലിരുന്നത് മാലിക്കാണ്.

ആദ്യ നഗരസഭ ചെയര്‍മാന്‍ നാരായണന്‍ വൈദ്യര്‍ സത്യപ്രതിജ്ഞ കഴിഞ്ഞ് അഖിലേന്ത്യാ പര്യടനത്തിന് പോയതോടെ ചെയര്‍മാന്‍െറ ചുമതല മാലിക്കിന് വന്നുചേരുകയായിരന്നു. തുടര്‍ന്ന്, 33 മാസം വൈസ് ചെയര്‍മാനായി. ഇടതുമുന്നണി രൂപംകൊണ്ടതോടെ അവിശ്വാസം കൊണ്ടുവന്നു. അങ്ങനെ മാലിക്ക് രാജിവെച്ചു. രണ്ടാം കൗണ്‍സിലില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പദവിയും മാലിക് വഹിച്ചു.

നാളിതുവരെ പ്രതിപക്ഷ നിരയിലെ ശക്തനായ കൗണ്‍സിലര്‍. മുസ്ലിംലീഗ് കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്‍റും സംസ്ഥാന കൗണ്‍സിലറും ദേശീയ സമിതി അംഗവുമായ മാലിക് ട്രാവന്‍കൂര്‍ ടൈറ്റാനിയം ഡയറക്ടര്‍ കൂടിയാണ്. ഇക്കാലത്തിനിടെ പുല്ലൂറ്റ് വില്ളേജിലെ ഒമ്പത് വാര്‍ഡുകളില്‍ ഭൂരിഭാഗത്തിലും മാറിമാറി ജനവിധി തേടി. വിജയവും ഏറെയത്തെി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.