റോസാപ്പൂക്കണ്ടത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ രണ്ട്

കുമളി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വനിതകള്‍ അങ്കംകുറിക്കുന്ന കുമളി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ റോസാപ്പൂക്കണ്ടത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥികളായി രണ്ടുപേര്‍. യഥാര്‍ഥ ഇടതുപക്ഷം ഏതെന്നറിയാതെ കുഴങ്ങുന്ന വോട്ടര്‍മാരില്‍നിന്ന് പരമാവധി നേട്ടംകൊയ്യാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍.

വാര്‍ഡില്‍ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബര്‍വീന്‍ സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ സി.പി.ഐയുടെ ഒൗദ്യോഗിക ചിഹ്നമായ നെല്‍ക്കതിര്‍ അരിവാള്‍ ചിഹ്നത്തിലാണ് എ.എസ്. സുമിയ്യ മത്സരിക്കുന്നത്. ഇടതുമുന്നണി സീറ്റ് ചര്‍ച്ചകള്‍ക്കൊടുവില്‍ റോസാപ്പൂക്കണ്ടത്ത് ഇടതുസ്വതന്ത്രയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായാണ് നേതാക്കള്‍ പറയുന്നത്.

സീറ്റ് സി.പി.ഐക്കാണെങ്കിലും സ്ഥാനാര്‍ഥി സംബന്ധിച്ച് കൂട്ടായി തീരുമാനിക്കാനാണ് ധാരണയിലത്തെിയിരുന്നതത്രെ. എന്നാല്‍, ഇടതുമുന്നണി സ്ഥാനാര്‍ഥി രംഗത്തത്തെിയശേഷം സി.പി.ഐ സ്വന്തമായി സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയതാണ് സൗഹൃദമത്സരത്തിന് കളമൊരുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.