തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശത്തിന് പുല്ലുവില; ഫ്ളക്സില്‍ മുങ്ങി പ്രചാരണം

കരുവാരകുണ്ട്: പ്രചാരണം ചൂടുപിടിച്ചതോടെ നിരത്തുകളില്‍ കൂറ്റന്‍ ബോര്‍ഡുകള്‍ ഉയര്‍ന്നു. ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും തെരഞ്ഞെടുപ്പ് കമീഷന്‍ നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും ആരും പരിഗണിക്കുന്നില്ല. കരുവാരകുണ്ടില്‍ ത്രികോണപ്പോരാട്ടമായതിനാല്‍  ഇത്തവണ ബോര്‍ഡുകളുടെ എണ്ണം വര്‍ധിച്ചു. മുസ്ലിം ലീഗും കോണ്‍ഗ്രസും സി.പി.എമ്മും മത്സരിച്ച് ബോര്‍ഡ് വെക്കുന്നു.
നിരീക്ഷകരത്തെി പൊക്കുമെന്നതിനാല്‍ പൊതുസ്ഥലം പരമാവധി ഒഴിവാക്കുന്നുണ്ടെങ്കിലും വാശി മൂക്കുമ്പോള്‍ അതും മറക്കുന്നു. അതേസമയം, ഫ്ളക്സ് ബോര്‍ഡ് കണ്ട് ആരും വോട്ട് ചെയ്യില്ളെന്ന് തിരിച്ചറിഞ്ഞ ചില സ്ഥാനാര്‍ഥികളെങ്കിലും ഇവ പാടേ ഒഴിവാക്കിയിട്ടുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.