ഉമ്മന്‍ ചാണ്ടി ബി.ജെ.പിക്ക് അടിമപ്പണി ചെയ്യുന്നു –വി.എസ്

വര്‍ക്കല: ഉമ്മന്‍ ചാണ്ടി ബി.ജെ.പിക്ക് അടിമപ്പണി ചെയ്യുകയാണെന്നും അതിന്‍െറ തെളിവാണ് തൊഗാഡിയക്കെതിരെ കേരളത്തില്‍ നിലനിന്ന കേസ് പിന്‍വലിച്ചതെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. വര്‍ക്കലയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയ സംഘട്ടനങ്ങള്‍ സൃഷ്ടിച്ച് മോദിയും ബി.ജെ.പിയും സംഘ്പരിപാരങ്ങളും ചേര്‍ന്ന് രാജ്യത്തെ കുരുതിക്കളമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 പ്രകടനപത്രികയും വി.എസ്. അച്യുതാനന്ദന്‍ പ്രകാശിപ്പിച്ചു.
സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും ചെമ്മരുതി ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയുമായ വി. രഞ്ജിത്ത് അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ, അഡ്വ. ബി. സത്യന്‍ എം.എല്‍.എ, അഡ്വ. എസ്. സുന്ദരേശന്‍, അഡ്വ. എസ്. ഷാജഹാന്‍, സമ്പത്ത് എം.പി, അഡ്വ. എഫ്. നഹാസ് തുടങ്ങിയവര്‍ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.