യു.ഡി.എഫിന് വോട്ട് ചോദിക്കാന്‍ അവകാശമില്ല

വര്‍ക്കല: മുച്ചൂടും ഭരിച്ചുമുടിച്ച് കേരളത്തിലെ ഗ്രാമങ്ങളെപ്പോലും നരകമാക്കിയ യു.ഡി.എഫുകാര്‍ക്ക് വോട്ട് ചോദിച്ച് ജനങ്ങളെ സമീപിക്കാന്‍ എന്തവകാശമാണുള്ളതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍. എല്‍.ഡി.എഫ് വര്‍ക്കല മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചുതവണ വൈദ്യുതി, ബസ് ചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. വെള്ളക്കരം കൂട്ടി. നിത്യോപയോഗ സാധനങ്ങള്‍ക്ക് നയാപൈസ കുറയ്ക്കാനായില്ല. ഏറ്റവും ഒടുവില്‍ വൈദ്യുതി മീറ്റര്‍ റീഡിങ്ങിന്‍െറ കാര്യത്തില്‍ ഇരുട്ടടിയും സര്‍ക്കാര്‍ ഒരുക്കിവെച്ചിരിക്കുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.