കേരളം നല്‍കുന്നത് നല്ല ഓര്‍മകള്‍ -സചിന്‍

കൊച്ചി: കേരളത്തില്‍ വന്നുപോകുന്ന ഒരോ തവണയും മനോഹരമായ ഓര്‍മകളാണ് ലഭിക്കുന്നതെന്ന് മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍കര്‍. കൊച്ചിയില്‍ ഐ.എസ്.എല്ലിലെ കേരള ബ്ളാസ്റ്റേഴ്സ് ടീമിന്‍െറ എസ്കോര്‍ട്ടുകളായ കുട്ടികളുമായി സംവദിക്കവേയാണ് താരം മനസ്സുതുറന്നത്. മുംബൈയിലത്തെിയാലും കേരളത്തെക്കുറിച്ചും ഇവിടത്തെ അനുഭവങ്ങളെക്കുറിച്ചും ഓര്‍ക്കാറുണ്ട്. ഒരു ബാള്‍ ബോയ് ആയാണ് തന്‍െറയും തുടക്കം. കഴിഞ്ഞ ലോകകപ്പില്‍ അതിന്‍െറ അംബാസഡറായി. സ്വപ്നം കാണുകയും അത് യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുകയും ചെയ്താല്‍ നമുക്ക് വിജയിക്കാനാകും. അതിനായി നമുക്ക് മുന്നില്‍ എപ്പോഴും ഒരു സ്വപ്നമുണ്ടായിരിക്കണമെന്നും സചിന്‍ കുട്ടികളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.