കാസര്‍കോട്: ലീഗ് സ്ഥാനാര്‍ഥി നിര്‍ണയം പൊട്ടിത്തെറിയിലേക്ക്. പാര്‍ട്ടി നേതൃത്വത്തിന്‍െറ അനുമതിയില്ലാതെ പി.ബി. അബ്ദുറസാഖ് എം.എല്‍.എയുടെ മകള്‍ സഹിയാ നിയാസ് ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷനില്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥി അൗലത്ത് മുഹമ്മദ് കുഞ്ഞിക്കെതിരെ പത്രിക നല്‍കി. അബ്ദുറസാഖ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ലീഗ് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയത്. എന്നാല്‍, സഹിയാ നിയാസ് രഹസ്യമായി നല്‍കുകയായിരുന്നു. എം.എല്‍.എയുടെ മകളെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയാക്കണമെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്‍െറ ആവശ്യം.
എം.എല്‍.എയുടെ സഹോദരനും ജില്ലാ കമ്മിറ്റിയംഗവുമായ പി.ബി. അഹമ്മദ് പാര്‍ട്ടി വിട്ട് മറ്റൊരു ജില്ലാ ഡിവിഷനില്‍ ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവു കൂടിയായ പി.ബി മകളെ പാര്‍ട്ടി അനുമതിയില്ലാതെ സ്ഥാനാര്‍ഥിയാക്കിയ വിവരം പുറത്തറിയുന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ നസീറ അഹമ്മദിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പി.ബി. അഹമ്മദ് പാര്‍ട്ടി വിട്ടത്. എം.എല്‍.എയുടെ മകള്‍ പത്രിക നല്‍കിയതിന് ഇതുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ദേലംപാടിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞുവെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കി. ഡെമ്മിയെ നിശ്ചയിക്കുന്നതും പാര്‍ട്ടിയാണ്. പി.ബി. അബ്ദുറസാഖിന്‍െറ മകള്‍ പത്രിക നല്‍കിയകാര്യം അറിയില്ളെന്നും നേതൃത്വം പറഞ്ഞു. എന്നാല്‍ മകള്‍ പത്രിക നല്‍കിയത് തന്‍െറ അനുമതിയോടെയാണെന്ന് പി.ബി. അബ്ദുറസാഖ് എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.