മോഹം നല്‍കി പറ്റിച്ചു; സി.പി.എം ബ്ളോക് മെംബര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

കിളിമാനൂര്‍: സീറ്റ് നല്‍കാമെന്ന് മോഹം നല്‍കി സി.പി.എം ബ്ളോക് മെംബറെ പാര്‍ട്ടി പറ്റിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രംഗത്ത്.
സി.പി.എമ്മില്‍നിന്ന് വിജയിച്ച ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സന്‍ ബിന്ദു രാമചന്ദ്രനാണ് സ്ഥാനങ്ങള്‍ രാജിവെച്ച് കോണ്‍ഗ്രസിലേക്ക് ചേര്‍ന്നത്.

2010ലെ തെരഞ്ഞെടുപ്പില്‍ പഴയകുന്നുമ്മേല്‍ ബ്ളോക് ഡിവിഷനിലനിന്ന് ഇവര്‍ 956 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. ഇക്കുറി പഞ്ചായത്തിലെ കുളപ്പാറയില്‍ സീറ്റ് നല്‍കാമെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം ഉറപ്പുനല്‍കിയിരുന്നത്രെ. എന്നാല്‍, സ്ഥാനാര്‍ഥിനിര്‍ണയഘട്ടത്തില്‍ തഴയപ്പെട്ടു.

പാര്‍ട്ടി സ്ഥാനവും പഞ്ചായത്തംഗവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സ്ഥാനവും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കോണ്‍ഗ്രസ് കാനാറ വാര്‍ഡില്‍ ബിന്ദുരാമചന്ദ്രനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിലത്തെിയ ബിന്ദു രാമചന്ദ്രന്‍ ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസര്‍ക്ക് രാജിക്കത്ത് നല്‍കി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.