തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 1500ന് മുകളില്‍ നിയോജകമണ്ഡലങ്ങളുള്ളത് പത്ത് ജില്ലകളില്‍. ഇതില്‍ മൂന്ന് ജില്ലകളില്‍ നിയോജകമണ്ഡലങ്ങളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. ഇടുക്കി(981), വയനാട് (582), കാസര്‍കോട് (877) ജില്ലകളില്‍ നിയോജകമണ്ഡലങ്ങളുടെ എണ്ണം ആയിരത്തില്‍ താഴെയും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് 1500ന് മുകളില്‍ നിയോജകമണ്ഡലങ്ങളുള്ളത്. ഇതില്‍ മലപ്പുറം(2510), എറണാകുളം (2044), തൃശൂര്‍ (2036) ജില്ലകളിലാണ് രണ്ടായിരത്തിന് മുകളില്‍ നിയോജകമണ്ഡലങ്ങള്‍. സംസ്ഥാനത്ത് ആകെ 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ളോക് പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലുമായി 21905 നിയോജകമണ്ഡലങ്ങളാണുള്ളത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 34 നിയോജകമണ്ഡലങ്ങള്‍ ഒഴികെയുള്ള 21871 നിയോജകമണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
941 ഗ്രാമപഞ്ചായത്തുകളിലായി ആകെയുള്ളത് 15962 നിയോജകമണ്ഡലങ്ങളാണ്. 152 ബ്ളോക് പഞ്ചായത്തുകളില്‍ 2076ഉം 87 മുനിസിപ്പാലിറ്റികളില്‍ 3122ഉം ആറ് കോര്‍പറേഷനുകളില്‍ 414ഉം നിയോജകമണ്ഡലങ്ങളാണുള്ളത്. നഗരപരിധിയില്‍ കൂടുതല്‍ നിയോജകമണ്ഡലങ്ങള്‍ ഉള്ള ജില്ല എറണാകുളമാണ്. ഇവിടെ കൊച്ചി കോര്‍പറേഷനില്‍ 74ഉം 13 മുനിസിപ്പാലിറ്റികളിലായി 421ഉം നിയോജകമണ്ഡലങ്ങളാണ് ഉള്ളത്. മലപ്പുറത്ത് 12 മുനിസിപ്പാലിറ്റികളിലായി 479 നിയോജകമണ്ഡലങ്ങളാണ് ഉള്ളത്. കണ്ണൂരില്‍ പുതുതായി നിലവില്‍വന്ന കോര്‍പറേഷനില്‍ 55ഉം ഒമ്പത് മുനിസിപ്പാലിറ്റികളിലായി 333ഉം നിയോജകമണ്ഡലങ്ങളുണ്ട്. ഇതില്‍ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 34 മണ്ഡലങ്ങളില്‍ 2017ലാണ് തെരഞ്ഞെടുപ്പ്. തൃശൂര്‍ കോര്‍പറേഷനില്‍ 55 നിയോജകമണ്ഡലങ്ങളും ഏഴ് മുനിസിപ്പാലിറ്റികളിലായി 274 നിയോജകമണ്ഡലങ്ങളുമാണ് ഉള്ളത്. കോഴിക്കോട് കോര്‍പറേഷനില്‍ 75 നിയോജകമണ്ഡലങ്ങളും ഏഴ് മുനിസിപ്പാലിറ്റികളിലായി 265 നിയോജകമണ്ഡലങ്ങളും ഉണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളും കൂടുതല്‍ നിയോജകമണ്ഡലങ്ങളും ഉള്ളത് മലപ്പുറത്താണ്. ഇവിടെ 94 ഗ്രാമ പഞ്ചായത്തുകളും 15 ബ്ളോക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും 12 മുനിസിപ്പാലിറ്റികളും ഉള്‍പ്പെടെ 122 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇവിടെ ആകെ 2510 നിയോജകമണ്ഡലങ്ങളാണുള്ളത്. എറണാകുളത്തും തൃശൂരിലും 111 വീതവും പാലക്കാട് 109ഉം തദ്ദേശസ്ഥാപനങ്ങളാണുള്ളത്. ഗ്രാമപഞ്ചായത്തുതലത്തില്‍ മാത്രം ആയിരത്തില്‍ അധികം നിയോജകമണ്ഡലങ്ങളുള്ള പത്ത് ജില്ലകളുണ്ട്. തിരുവനന്തപുരം -1299, കൊല്ലം- 1234, ആലപ്പുഴ -1169, കോട്ടയം -1140, എറണാകുളം -1338, തൃശൂര്‍- 1465, പാലക്കാട്- 1490, മലപ്പുറം -1778, കോഴിക്കോട് -1226, കണ്ണൂര്‍ -1166 എന്നിവയാണ് ഗ്രാമപഞ്ചായത്തുതലത്തില്‍ മാത്രം ആയിരത്തില്‍ അധികം നിയോജകമണ്ഡലങ്ങളുള്ള ജില്ലകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.