Posted On
date_range Updated On
date_range രണ്ടായിരത്തോളം സീറ്റുകളില്‍ മത്സരിക്കാത്തത് ആളില്ലാത്തതിനാല്‍ -വി. മുരളീധരന്‍
തൃശൂര്‍: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ രണ്ടായിരത്തോളം വാര്‍ഡുകളില്‍ ബി.ജെ.പി മത്സരിക്കാത്തത് അവിടെ പാര്‍ട്ടിക്ക് ആളില്ലാത്തതു കൊണ്ടാണെന്ന് സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടാന്‍ പോലും അവിടെ ആളില്ല. അത് തുറന്ന് പറയാന്‍ മടിയില്ളെന്ന് അദ്ദേഹം തൃശൂര്‍ പ്രസ്ക്ളബിന്‍െറ ‘നിലപാട് 2015’ പരിപാടിയില്‍ പറഞ്ഞു.
ബി.ജെ.പിക്ക് സാമുദായിക സംഘടനകളുമായുള്ള നീക്കുപോക്കാണ് എസ്.എന്‍.ഡി.പിയുമായും ഉള്ളത്, അല്ലാതെ രാഷ്ട്രീയ സഖ്യമല്ല. രാഷ്ട്രീയം സഖ്യം വേണമെങ്കില്‍ എസ്.എന്‍.ഡി.പി രാഷ്ട്രീയ പാര്‍ട്ടിയാവണം. അതാവുമ്പോള്‍ സഖ്യം പരിശോധിക്കാമെന്നും മുരളീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.