ന്യൂഡല്‍ഹി: നീണ്ട 36 വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ഒളിമ്പിക്സ് യോഗ്യത. സന്തോഷ വാര്‍ത്തയത്തെിയത് ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്‍െറ 110ാം പിറന്നാള്‍ ദിനത്തില്‍തന്നെ. ബെല്‍ജിയത്തിലെ ആന്‍റ്വെര്‍പ്പില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗില്‍ അഞ്ചാം സ്ഥാനക്കാരായതോടെ ഇന്ത്യയുടെ 2016 റിയോ ഒളിമ്പിക്സ് ബര്‍ത്ത് ഏതാണ്ടുറപ്പിച്ചിരുന്നു. ശനിയാഴ്ച യൂറോ ഹോക്കി ചാമ്പ്യന്‍ഷിപ് സെമി ഫൈനല്‍ മത്സരം കഴിഞ്ഞതോടെ ഒളിമ്പിക്സ് ടിക്കറ്റ് ഉറപ്പായി. യൂറോപ്പില്‍ ജര്‍മനിയെ തോല്‍പിച്ച് നെതര്‍ലന്‍ഡും, സ്പെയിനിനെ തോല്‍പിച്ച് ഇംഗ്ളണ്ടും ഫൈനലില്‍ കടന്നു. ഇരുവരും നേരത്തെതന്നെ ഒളിമ്പിക്സ് യോഗ്യത നേടിയതാണ്. അതോടെ, യൂറോപ്യന്‍ മേഖലയില്‍ ഒരു ക്വോട്ട ഒഴിവുവന്നതാണ് ഇന്ത്യക്ക് റിയോയിലേക്കുള്ള അവസരമൊരുക്കിയത്. ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍ വലന്‍സിയ റൗണ്ടില്‍ ഒന്നാമതത്തെിയാണ് ബ്രിട്ടന്‍ ഒളിമ്പിക്സ് യോഗ്യത നേടിയത്. നെതര്‍ലന്‍ഡ്, ഇന്ത്യ പങ്കെടുത്ത ആന്‍റ്വെര്‍പ് റൗണ്ടില്‍ ഒന്നാമതത്തെിയും റിയോയിലേക്ക് ടിക്കറ്റുറപ്പിച്ചു. യൂറോ നാഷന്‍സ് ചാമ്പ്യന്മാരായി ഇവരിലൊരാള്‍ ഒളിമ്പിക്സിന് യോഗ്യത നേടുന്നതോടെ വേള്‍ഡ് ലീഗിലൂടെ ഇന്ത്യക്ക് അവസരമൊരുങ്ങി. 1980 മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യന്‍ വനിതാ ടീം മത്സരിച്ചത്. അന്ന് നാലാം സ്ഥാനക്കാരായി മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.