സൈന, കശ്യപ് പുറത്ത്

ഹോങ്കോങ്: ഇന്ത്യയുടെ മുൻനിരതാരം സൈന നെഹ്വാൾ ഹോങ്കോങ് സൂപ്പ൪ സീരീസ് ബാഡ്മിൻറൺ ടൂ൪ണമെൻറിൻെറ രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി. ചൈനയുടെ മുൻ ലോക ഒന്നാംനമ്പ൪ താരം വാങ് ലിൻ ആണ് നേരിട്ടുള്ള ഗെയിമുകൾക്ക് മൂന്നാം സീഡുകാരിയായ സൈനയെ കീഴടക്കിയത്. സ്കോ൪: 21-19, 21-15. ലോക റാങ്കിങ്ങിൽ 61ാം സ്ഥാനത്താണ് വാങ്.

പുരുഷവിഭാഗത്തിൽ രണ്ടാം റൗണ്ടിലെത്തിയ ഇന്ത്യയുടെ പി. കശ്യപും പുറത്തായി. ഇന്തോനേഷ്യയുടെ ടോമി സുഹിയാ൪ത്തോക്കെതിരെ 11-6ന് പിന്നിട്ടുനിൽക്കുന്ന വേളയിൽ പരിക്കുകാരണം കശ്യപ് പിന്മാറുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.