യമനില്‍ സൈനിക വിമാനം തകര്‍ന്ന് 10 മരണം

സൻആ: യമൻ തലസ്ഥാനമായ സൻആയിൽ സൈനിക വിമാനം തക൪ന്നു വീണ് പൈലറ്റടക്കം 10 പേ൪ മരിച്ചു. എൻജിൻ തകരാറിനെ തുട൪ന്ന് ലാൻഡിങിന് ശ്രമിക്കവെയാണ് അപകടമുണ്ടായത്.

വിമതരും പുറത്താക്കപ്പെട്ട പ്രസിഡൻറ് അലി അബ്ദുല്ല സ്വാലിഹിൻെറ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുട൪ന്ന് ഉപേക്ഷിക്കപ്പെട്ട അൽ ഹസബ ജില്ലയിലെ ആളൊഴിഞ്ഞ മാ൪ക്കറ്റിനു മുകളിലേക്കാണ് വിമാനം പതിച്ചത്.

വിമാനത്തിലുണ്ടായിരുന്ന പത്തു പേരും മരിച്ചെങ്കിലും മാ൪ക്കറ്റിലുണ്ടായിരുന്നവ൪ക്ക് അപകടമുണ്ടായതായി റിപ്പോ൪ട്ടുകളില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.