തെഹ്റാൻ: ഇസ്രായേൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഫലസ്തീൻ ജനതക്ക് ആയുധം നൽകണമെന്ന് ഇറാൻ. ഗസ്സയിൽ നരനായാട്ട് നടത്തുന്ന ഇസ്രായേലിനെ യുദ്ധക്കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യണമെന്നും ഇറാൻ വിദേശകാര്യവക്താവ് റമിൻ മെഹ്മാൻ പരസ്തി ആവശ്യപ്പെട്ടു. എന്നാൽ, ഇറാൻ ഗസ്സയിലേക്ക് ആയുധങ്ങൾ നൽകിയെന്ന ഇസ്രായേൽ ആരോപണത്തോട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
തെൽ അവീവ് വരെയെത്തിയ ഫജ്൪-5 മിസൈലുകൾ തങ്ങളാണ് ഹമാസിന് നൽകിയതെന്ന ആരോപണം ഇറാൻ നേരത്തേതന്നെ നിഷേധിച്ചിരുന്നു. ഇസ്രായേൽ-ഫലസ്തീൻ സംഘ൪ഷം തുടങ്ങിയ ശേഷം ചരിത്രത്തിൽ ആദ്യമായാണ് തെൽ അവീവിൽ ഫലസ്തീൻ മിസൈലുകൾ പതിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.