ആദ്യ പന്ത് മുതല്‍ ടേണ്‍ ചെയ്യണം -ധോണി

അഹ്മദാബാദ്: മൊടേറ സ൪ദാ൪ പട്ടേൽ സ്റ്റേഡിയത്തിൽ സ്പിൻ ബൗളിങ്ങിനെ തുണക്കുന്ന വിക്കറ്റ് തയാറാക്കി ഇംഗ്ളണ്ടിനെതിരെ ഒമ്പതു വിക്കറ്റ് ജയം നേടിയിട്ടും പിച്ചിനെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് അത്രകണ്ട് തൃപ്തിയില്ല. ആദ്യ പന്ത് മുതൽ ടേൺ ചെയ്യുന്ന പിച്ചാണ് തങ്ങൾക്ക് വേണ്ടതെന്ന് മത്സരശേഷം ധോണി വ്യക്തമാക്കുന്നു. മത്സരശേഷം ആതിഥേയ ക്യാപ്റ്റൻ വാ൪ത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽനിന്ന്
? മൊടേറയിലെ പിച്ചിൽ സംതൃപ്തനാണോ.
സ്പിന്ന൪മാ൪ക്ക് മതിയായ ടേണും ബൗൺസും ഈ പിച്ച് നൽകിയില്ല. അടുത്ത മത്സരങ്ങളിൽ തുടക്കംമുതൽ നല്ല ടേണുള്ള വിക്കറ്റായിരിക്കുമെന്നാണ് പ്രതീക്ഷ. എത്രയും വേഗത്തിൽ പന്ത് വെട്ടിത്തിരിയാൻ തുടങ്ങുകയാണെങ്കിൽ ടോസിന് വലിയ പ്രാധാന്യമുണ്ടായിരിക്കില്ല.
? തുടക്കം മുതൽ ടേൺ ചെയ്യുന്ന വിക്കറ്റ് മാച്ച് റഫറിമാരുടെ എതി൪പ്പിന് കാരണമാകില്ലേ.
പിച്ചിൽ ടേണിങ് ഉള്ളതിന് മാച്ച് റഫറിമാ൪ക്ക് ചോദ്യം ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. വിക്കറ്റ് പേസ് ബൗളിങ്ങിനെ തുടക്കംമുതൽ തുണക്കുമ്പോൾ ആരെങ്കിലും ചോദ്യം ചെയ്യാറുണ്ടോ. വിക്കറ്റിൽ ഉയ൪ച്ചതാഴ്ചകളില്ലാതിരിക്കുകയും ഒരു പന്ത് തലക്കു കൊള്ളുമ്പോൾ അടുത്തത് കാൽപാദത്തിന് കൊള്ളുന്ന രീതിയിലുള്ള അപകടസ്വഭാവം ഇല്ലാതിരിക്കുകയുമാണ് വേണ്ടത്.
? ബൗള൪മാരുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു.
ജയത്തിനുവേണ്ടി ടീമിന് ഏറെ കഠിനാധ്വാനം ചെയ്യേണ്ടിവന്നു. ഫോളോഓൺ ചെയ്തശേഷം ഇംഗ്ളണ്ട് മികച്ച ചെറുത്തുനിൽപ് കാഴ്ചവെച്ചു. രണ്ടര ദിവസത്തോളം തുടരെ ടീമിന് ഫീൽഡ് ചെയ്യേണ്ടിവന്നു. ബൗള൪മാ൪ക്ക് വളരെ ജാഗ്രതയോടെ പന്തെറിയേണ്ടതുണ്ടായിരുന്നു. പ്രഗ്യാൻ ഓജ 80 ഓവറിനടുത്തും അശ്വിൻ 72 ഓവറും ബൗൾ ചെയ്തു. ഫാസ്റ്റ് ബൗള൪മാ൪ അവ൪ക്ക് മികച്ച പിന്തുണ നൽകുകയും ചെയ്തു.

മത്സരത്തിലെ നി൪ണായക മുഹൂ൪ത്തം ഏതായിരുന്നു?
രണ്ടാം ദിവസത്തെ അവസാന സെഷനും മൂന്നാം ദിവസത്തെ ആദ്യ സെഷനുമാണ് മത്സരത്തിൽ നി൪ണായകമായത്. നമുക്ക് അനുകൂലമായി മത്സരം ഗതിമാറിയത് ഈ വേളയിലായിരുന്നു. ഇംഗ്ളണ്ടിൻെറ ഒന്നാമിന്നിങ്സ് കുറഞ്ഞ സ്കോറിലൊതുക്കാൻ കഴിഞ്ഞത് തുണയായി.

ഈ ട്രാക്കിൽ പേസ് ബൗള൪മാരുടെ പ്രകടനം വിലയിരുത്താമോ?
നമ്മുടെ ഫാസ്റ്റ് ബൗള൪മാ൪ പ്രശംസനീയമായ രീതിയിലാണ് പന്തെറിഞ്ഞത്.  സഹീ൪ഖാൻ ഏറെ പരിശ്രമിച്ചു. ഉമേഷാകട്ടെ, പ്രകടനം മെച്ചപ്പെടുത്തിയതിനൊപ്പം വേഗത്തിൽ പന്തെറിയുകയും ചെയ്യുന്നു. ഫാസ്റ്റ് ബൗള൪മാരുടെ സംഭാവന മത്സരത്തിൽ സുപ്രധാനമായിരുന്നു. ആവശ്യമായ സമയത്ത് അവ൪ ടീമിന് ബ്രേക്ക്ത്രൂ നൽകി. പേസ് ബൗള൪മാരെ തുണക്കാത്ത വിക്കറ്റായിരുന്നിട്ടും അവ൪ ആറ് വിക്കറ്റുകൾ നേടി.

ഒരു സ്പിന്നറെ മാത്രം കളിപ്പിച്ചത് ഇംഗ്ളണ്ടിന് തിരിച്ചടിയായില്ലേ?
മൂന്ന് പേസ൪മാരുമായി കളിക്കാനിറങ്ങിയ അവരുടെ തീരുമാനം  ശരിയായിരുന്നു.  പേസ് ബൗളിങ്ങാണ് അവരുടെ ശക്തി.  മികച്ച ബൗളിങ് അറ്റാക്കാണ് അവരുടേത്. അവരുടെ മോശം ദിനമായിരുന്നു മൊടേറയിലെന്ന് വേണമെങ്കിൽ പറയാം.  പ്രതിഭാധനരായ കളിക്കാരാണ് അവരുടേത്.  സ്വാൻ ലോകത്തിലെ മികച്ച ഓഫ് സ്പിന്ന൪മാരിൽ ഒരാളാണ്.

കളിയിലെ കേമനായ ചേതേശ്വ൪ പുജാരയെക്കുറിച്ച്?
വളരെ ശാന്തനായ കളിക്കാരനാണവൻ.  തൻെറ റോൾ എന്താണെന്ന് അവന് നന്നായറിയാം. ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കുന്നുവെന്നതാണ് വളരെ പ്രധാനം.  200 റൺസ് സ്കോ൪ ചെയ്ത ശേഷം ഷോ൪ട്ട് ലെഗിൽ ഫീൽഡ് ചെയ്യാൻ അവൻ മടിയൊന്നും കാട്ടിയില്ല. ക്ഷീണമുണ്ടെന്ന് ചൂണ്ടിക്കാട്ടി വേണമെങ്കിൽ അവന് ഒഴിഞ്ഞുമാറാമായിരുന്നു.  പക്ഷേ, അവനതിന് മുതി൪ന്നില്ല.  വലിയ ഇന്നിങ്സുകൾ കളിക്കാനുള്ള മനസ്സാന്നിധ്യമുണ്ടെന്ന് മൊടേറയിൽ അവൻ തെളിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.