മുഖം മിനുക്കാന്‍ ഇസ്രയേല്‍ മിലിട്ടറി മീഡിയ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍

ഗസ്സ സിറ്റി: ഗസ്സ ലക്ഷ്യമാക്കിയുള്ള ആക്രമണം ഇസ്രായേൽ ശക്തമാക്കിയിരിക്കെ പൊതുജനാഭിപ്രായം തങ്ങൾക്കനുകൂലമാക്കാൻ ഇസ്രായേലിൻെറ മിലിട്ടറി മീഡിയ ഓഫീസ് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. ഹമാസ് സൈനിക കമാൻഡ൪ അഹ്മദ് ജഅ്ബരിയെ കൊലപ്പെടുത്തിയ ശേഷമാണ് ഇത് കൂടുതൽ ശക്തമാക്കിയത്.

തങ്ങളുടെ ഔദ്യാഗിക യു ട്യൂബ് ചാനലിൽ ജഅ്ബരിയുടെ കാ൪ തക൪ക്കുന്ന പത്ത് സെക്കൻഡ് മാത്രം ദൈ൪ഘ്യമുള്ള ബ്ളാക്ക് ആൻഡ് വൈറ്റ് വീഡിയോ ഇസ്രായേൽ മിലിട്ടറി മീഡിയ ഓഫീസ് പോസ്റ്റ് ചെയ്തിരുന്നു. ആദ്യം യു ട്യൂബ് പ്രസ്തുത വീഡിയോ നീക്കം ചെയ്തെങ്കിലും പിന്നീട് അനുവദിക്കുകയായിരുന്നു. തുട൪ന്ന് 24 മണിക്കൂറിനുള്ളിൽ 50,000 ഫോളോവേഴ്സിനെയാണ് ഇസ്രയേലി സൈന്യത്തിൻെറ ട്വിറ്റ൪ അക്കൗണ്ടിന് ലഭിച്ചത്.

'ഞങ്ങളുടെ അനുഗ്രഹിക്കപ്പെട്ട കൈകൾ നിങ്ങളുടെ നേതാക്കളെയും പട്ടാളത്തെയും പിടിക്കുക തന്നെ ചെയ്യും, നിങ്ങൾ എവിടെ ആയിരുന്നാലും' എന്നായിരുന്നു ജഅ്ബരിയെ വധിക്കുന്ന വീഡിയോക്ക് ഹമാസിൻെറ ഔദ്യാഗിക ട്വിറ്റ൪ അക്കൗണ്ട് എന്ന് കരുതപ്പെടുന്ന അൽഖസ്സം ബ്രിഗേഡിൽ പ്രത്യക്ഷപ്പെട്ട മറുപടി.

ഇസ്രായേൽ ഗസ്സ ലക്ഷ്യമാക്കി വ്യോമാക്രമണം ശക്തിപ്പെടുത്തിയ ദിവസങ്ങളിൽ 'ഗസ്സ അക്രമിക്കപ്പെടുന്നു' എന്ന ഫലസ്തീനികളുടെ ട്വീറ്റുകളെ നിഷ്പ്രഭമാക്കാൻ 'ഇസ്രായേൽ അക്രമത്തിനിരയാകുന്നു' എന്ന ട്വീറ്റുകളായിരുന്നു ഇസ്രായേൽ പൗരന്മാ൪ വ്യാപിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.