ഇസ്ലാമാബാദ്: അഞ്ചുവ൪ഷത്തെ ഇടവേളക്കുശേഷം പാകിസ്താനിൽ ഒരാളെ വധശിക്ഷക്കു വിധേയനാക്കി. പഞ്ചാബ് പ്രവിശ്യയിലെ മിയാൻവാലിയിലെ ജയിലിലാണ് മുഹമ്മദ് ഹുസൈൻ എന്നയാളെ തൂക്കിക്കൊന്നത്. നേരത്തേ സൈനികനായിരുന്ന ഹുസൈൻ 2008ൽ തൻെറ സീനിയ൪ ഓഫിസറെ വധിച്ചു എന്നതാണ് കുറ്റം. പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആസിഫ് അലി സ൪ദാരി വധശിക്ഷക്ക് അനൗദ്യോഗിക വിലക്ക് ഏ൪പ്പെടുത്തിയിരുന്നു. ഇതിനായി, ആഭ്യന്തര മന്ത്രാലയത്തിലെ ഓരോ വിഭാഗത്തിലേക്കും മൂന്നു മാസത്തിലൊരിക്കൽ അദ്ദേഹം കത്തയച്ചിരുന്നു.
എന്നാൽ, സൈനിക ഉദ്യോഗസ്ഥനെ വധിച്ച പ്രതിക്ക് മാപ്പ് വേണ്ടെന്ന നിലപാടിലായിരുന്നു പ്രസിഡൻറ്. പാക് മനുഷ്യാവകാശ കമീഷനും നിരവധി മനുഷ്യാവകാശ സംഘടനകളും വധശിക്ഷയെ വിമ൪ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.